സോള്‍: അന്താരാഷ്ട്ര ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന് ലോകകപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ മെഡല്‍ നേടി അര്ജുന് ബബുത. 10 എം എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് അര്ജുന് നേട്ടം സ്വന്തമാക്കിയത്. സീനിയര്‍ വിഭാഗത്തില്‍ അര്‍ജുന്റെ പ്രഥമ സ്വര്‍ണ നേട്ടമാണിത്.
തിങ്കളാഴ്ച ദക്ഷിണകൊറിയിലെ ചാംഗ്വാനില് നടന്ന ആവേശകരമായ മത്സരത്തില്‍ ടോക്കിയോ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് ലുകാസ് കൊസേനിസ്കിയെയാണ് അര്ജുന് പരാജയപ്പെടുത്തിയത്.
Discussion about this post