ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമ മേഖലയിൽ ഭീകരരുടെ വെടിയേറ്റ് സിആർപിഎഫ് ജവാന് വീരമൃത്യു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിനോദ് കുമാറാണ് വീരമൃത്യു വരിച്ചത്.
ഗാംഗൂ മേഖലയിലെ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ അക്രമികൾ സമീപത്തെ ആപ്പിൾ തോട്ടത്തിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സൈന്യം അക്രമികളെ തുരത്തിയോടിച്ചു. ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം തുടരുകയാണ്.
കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ കാഷ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാ ക്രമണമാണിത്. ചൊവ്വാഴ്ച നടന്ന വെടിവയ്പ്പിൽ ജമ്മു കാഷ്മീർ പോലീസിലെ എഎസ്ഐ മുഷ്താഖ് അഹമ്മദ് കൊല്ലപ്പെട്ടിരുന്നു.
Discussion about this post