Tuesday, January 31, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News Gulf

ബാൽക്കണിയിൽ  വസ്ത്രം ഉണക്കാനിടരുത്: പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കരുത്, ശിക്ഷാ നിയവുമായി കുവൈറ്റ്

by Brave India Desk
Jul 17, 2022, 09:19 pm IST
in Gulf
Share on FacebookTweetWhatsAppTelegram

കുവൈറ്റ്: അപ്പാർട്ട്‌മെന്റുകളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതിനെതിരെ കുവൈറ്റ് മുൻസിപ്പാലിറ്റി. മുനിസിപ്പാലിറ്റിയുടെ എമർജൻസി ടീം ഇതുമായി ബന്ധപ്പെട്ട് ബോധവത്ക്കരണം ആരംഭിച്ചു. ബനീദ് അൽഗറിൽ മുന്നറിയിപ്പ് നൽകിയാണ് സംഘം പ്രവർത്തനം ആരംഭിച്ചത്.

നഗരസൗന്ദര്യത്തിനു കോട്ടംതട്ടുന്ന വിധം ബാൽക്കണിയിൽ വസ്ത്രം ഉണക്കാൻ ഇടുന്നവർക്കെതിരെ ശിക്ഷ നടപ്പിലാക്കാണ് കുവൈത്ത് മുൻസിപ്പാലിറ്റിയുടെ തീരുമാനം. നിയമലംഘകർക്ക് 500 ദിനാർ (1.29 ലക്ഷം രൂപ) പിഴ ചുമത്താനാണു കരടു നിയമത്തിൽ ശുപാർശ ചെയ്തിരിക്കുന്നത്.

Stories you may like

No Content Available

ബാൽക്കണികളിലും ജനലുകളിലും വസ്ത്രങ്ങൾ, പ്രത്യേകിച്ച് അടിവസ്ത്രങ്ങൾ, ഉണക്കാനിടുന്നത് ശരിയായ രീതിയല്ല.അത് തീർച്ചയായും നഗര സൌന്ദര്യത്തിന് കോട്ടം തട്ടിക്കും. കൂടാതെ കുവൈറ്റിലെ പൊടിക്കാറ്റ് കാരണം ഉണക്കാനിടുന്ന വസ്ത്രങ്ങൾ മലിനമാക്കും.അത് വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും കരടുനിയമത്തിൽ വ്യക്തമാക്കുന്നു.

അനാവശ്യ വസ്തുക്കൾ ബാൽക്കണിയിൽ കൂട്ടിയിടുന്നതും നിയമലംഘനമാണ്. നടപ്പാതകൾ, തെരുവുകൾ, പൊതു ഇടങ്ങൾ, പാർക്കുകൾ, കടൽത്തീരം, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് നിരോധിത സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർ 2,000 മുതൽ 5,000 (5.1 ലക്ഷം രൂപ–12.9 ലക്ഷം രൂപ) ദിനാർ വരെ പിഴ ഈടാക്കുമെന്നും കരട് നിയമത്തിൽ പറയുന്നു.

കേടായ വാഹനങ്ങൾ, ബോട്ടുകൾ, മോട്ടർ സൈക്കിളുകൾ എന്നിവ തെരുവിലും നടപ്പാതകളിലും പൊതു ഇടങ്ങളിലും ഉപേക്ഷിക്കാൻ പാടില്ല. നോട്ടിസ് ലഭിച്ചിട്ടും 48 മണിക്കൂറിനകം മാറ്റാത്ത വാഹനങ്ങൾ കണ്ടുകെട്ടും. 3 മാസത്തിനകം തിരിച്ചെടുക്കാത്തവ ലേലം ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

Tags: kuwait cityhanging dress in balconies banned
ShareTweetSendShare

Discussion about this post


Latest stories from this section

ആറുമാസത്തിലധികം യുഎഇക്ക് പുറത്താണെങ്കില്‍ വിസ അസാധുവാകില്ല, റീ-പെര്‍മിറ്റ് എടുത്ത് തിരിച്ചുവരാം

സൗദിയിൽ മലപ്പുറം സ്വദേശിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു; ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ആശുപത്രിയിൽ

സന്ദർശക വിസയിൽ ഒമാനിലെ പിതാവിനെ കാണാനെത്തി; മൂന്നരവയസുകാരി മരണപ്പെട്ടു

യുഎഇയില്‍ ബിസിനസ് ആരംഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായം പരിഷ്‌കരിച്ചു, പുതിയ പ്രായം ഇതാണ്

Next Post

''തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിസ്ഥാപിച്ച് ആൻ്റണി രാജു ലഹരിക്കടത്ത് പ്രതിയെ രക്ഷപെടുത്തിയ കേസിൽ നിർണായകമായത് ഇൻ്റർപോളിൻ്റെ കത്ത്. 1996 ജനുവരിയിൽ ഇത്ര വ്യക്തതയോടെ ഈ കത്ത് കിട്ടിയിട്ടും കണ്ണുകെട്ടിയ മട്ടിലായിരുന്നു അന്നത്തെ പൊലീസ് അന്വേഷണം, ലഹരിക്കേസ് പിടിക്കുന്നത് മുതൽ അന്വേഷണവും തെളിവെടുപ്പുമെല്ലാം നടക്കുന്നത് ആന്റണി രാജുവിൻ്റെ സ്വന്തം തട്ടകമായ അന്നത്തെ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൻ്റെ പരിധിയിലായിരുന്നു എന്നതുകൂടി പറയുമ്പോൾ കാര്യങ്ങൾ വ്യക്തമാകും''

Latest News

‘ചിന്തയുടെ കൊല അപകടകരമായ കൊല’; പി.സി ജോർജിന്റെ പരാമർശം വിവാദത്തിൽ

കോവിഡിന് ശേഷം സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് അതിവേഗമെന്ന് സാമ്പത്തിക സർവ്വെ; ആഭ്യന്തര ഉത്പാദന വളർച്ച 6 മുതൽ 6.8 % വരെ

ജമ്മുകശ്മീരിന്റെ സുരക്ഷിതത്വം അനുഭവിച്ചറിഞ്ഞ് രാഹുലും പ്രിയങ്കയും;ഖീർ ഭവാനി ക്ഷേത്രവും ഹസ്രത്ബൽ മസ്ജിദും സന്ദർശിച്ചു

വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; ശങ്കർ മിശ്രയ്ക്ക് ജാമ്യം

ത്രിപുരയിലെ ‘അരിവാൾ ചുറ്റിക കൈപ്പത്തി‘ സഖ്യത്തിൽ തമ്മിലടി; സീറ്റ് കൂടുതൽ വേണമെന്ന് കോൺഗ്രസ്; പറ്റില്ലെന്ന് സിപിഎം

പെഷവാറിലെ ഭീകരാക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് വിദേശകാര്യ വക്താവ്

ബലാത്സംഗക്കേസ്; അസാറാം ബാപ്പുവിന് ജീവപര്യന്തവും തടവും വിധിച്ച് കോടതി; ഭാര്യയെയും മകളെയും വെറുതെ വിട്ടു

ആന്ധ്രയുടെ പുതിയ തലസ്ഥാനം വിശാഖപട്ടണം; നിക്ഷേപകരെ ക്ഷണിച്ച് ജഗൻമോഹൻ റെഡ്ഡി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies