തിരുവനന്തപുരം ∙ രാജ്യത്തിന്റെ 75–ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാൻ പാർട്ടി അണികൾക്ക് സിപിഎം നിർദ്ദേശം. ഇക്കാര്യത്തിൽ സിപിഐയുമായി ആലോചിച്ച് ഭാവി പരിപാടികൾ തീരുമാനിക്കുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിക്കുന്നത്.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആണ് ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത്.
സ്വാതന്ത്യദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കും.അന്തരിച്ച സ്വാതന്ത്ര്യസമര സേനാനികൾക്കായി അനുസ്മരണം സംഘടിപ്പിക്കും. സ്വാതന്ത്ര്യസമര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.
സ്വാതന്ത്ര്യത്തിനായി സിപിഎം നടത്തിയ പോരാട്ടങ്ങളുടെ ക്യാംപയിനും നടത്തും. ഓഗസ്റ്റ് 15ന് എല്ലാ പാർട്ടി ഓഫിസുകളിലും ദേശീയ പതാക ഉയർത്തി ഭരണഘടനയുടെ ആമുഖം പ്രതിജ്ഞയായി ചൊല്ലും.









