ന്യൂയോര്‍ക്ക്: മങ്കിപോക്സിന്റെ പേര് മാറ്റണമെന്ന് ലോകാരോഗ്യ സംഘടനയോട് അഭ്യര്‍ത്ഥിച്ച് ന്യൂയോര്‍ക്ക് നഗര ഭരണകൂടം. രോഗത്തിന്റെ പേര് വംശീയമായ മുന്‍ധാരണ പരത്താന്‍ കാരണമാകുന്നെന്നും വേര്‍തിരിവ് ഭയന്ന് ചികിത്സ തേടുന്നതില്‍ വിമഖത കാട്ടുന്നുവെന്നും ന്യൂയോര്‍ക്ക് ഭരണകൂടം പറഞ്ഞു.
രോഗത്തിന്റെ പേര് ചൂണ്ടിക്കാട്ടി വംശീയവാദികള്‍ കറുത്ത വര്‍ഗക്കാരെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും ദ്രോഹിക്കുന്ന സംഭവങ്ങള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രോഗം ബാധിച്ച 1092 പേരെ നഗരങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയ്ക്ക് മുന്നില്‍ ഭരണകൂടം അവതരിപ്പിച്ചത്.
Discussion about this post