ന്യൂഡൽഹി: രാജ്യത്തെ കപട സാംസ്‌കാരിക, മതേതര വാദികളെയും അവാർഡ് വാപ്പസി സംഘത്തെയും കടന്നാക്രമിച്ച് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. ഷബാനാ ആസ്മിയും ജാവേദ് അക്തറും നസിറുദ്ദീൻ ഷായുമൊക്കെ തുക്കഡേ തുക്കഡേ ഗ്യാങ്ങുകളുടെ സ്ലീപ്പർ സെല്ലുകളാണെന്ന് നരോത്തം മിശ്ര തുറന്നടിച്ചു.
ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളെ മോചിപ്പിച്ച സംഭവത്തിൽ ഷബാനാ ആസ്മി ഒരു ടെലിവിഷൻ അഭിമുഖത്തിൽ കണ്ണീരൊഴുക്കിയത് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. ഇക്കാര്യം പരാമർശിക്കവേയാണ് ചില സാംസ്‌കാരിക പ്രവർത്തകരുടെ മുതലക്കണ്ണീരിനെക്കുറിച്ച് നരോത്തം മിശ്ര തുറന്നടിച്ചത്.
രാജസ്ഥാനിൽ കനയ്യ ലാലിനെ തലയറുത്ത് കൊന്നപ്പോൾ ഇവരാരും ഒന്നും മിണ്ടിയില്ല. ഝാർഖണ്ഡിൽ ഒരു പെൺകുട്ടിയെ തീവെച്ചു കൊന്നപ്പോഴും ഒന്നും മിണ്ടിയില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചെറിയ കാര്യം സംഭവിച്ചാൽ അപ്പോൾ അവർ പ്രസ്താവന ഇറക്കും നരോത്തം മിശ്ര പറഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തെങ്കിലും സംഭവിച്ചാൽ നസിറുദ്ദീൻ ഷായ്ക്ക് പിന്നെ രാജ്യത്ത് താമസിക്കാൻ ഭയമാണ്. അവർ സജീവമാകുകയും നിലവിളിക്കാൻ തുടങ്ങുകയും ചെയ്യും. എങ്ങനെയാണ് ഇവർക്ക് മതേതരരാകാൻ കഴിയുന്നത്. ഇന്ന് എല്ലാവർക്കും ഇവരുടെ യഥാർത്ഥ മുഖം അറിയാമെന്നും നരോത്തം മിശ്ര പറഞ്ഞു.
Discussion about this post