Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഹൈക്കോടതിയും കനിഞ്ഞില്ല; ഗവർണർക്കെതിരായ വിസിമാരുടെ നിയമയുദ്ധം പിപ്പിടിവിദ്യയായി; അന്തിമ തീരുമാനം ചാൻസലറുടേതാണെന്ന് കോടതി

by Brave India Desk
Oct 24, 2022, 10:15 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: രാജിവെച്ചൊഴിയണമെന്ന ഗവർണറുടെ നിർദ്ദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച സർവ്വകലാശാല വിസിമാരുടെ പോരാട്ടം ഫലിച്ചില്ല. തൽക്കാലം വിസിമാർക്ക് പദവിയിൽ തുടരാമെന്നും അന്തിമ തീരുമാനം ചാൻസലറുടേതാണെന്നും പ്രത്യേക സിറ്റിംഗിൽ ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് വിസിമാരുടെ ഹർജികൾ പരിഗണിച്ചത്. ദീപാവലി അവധിയായിട്ടും ഇതിനായി പ്രത്യേക സിറ്റിങ് നടത്തുകയായിരുന്നു.

വിസിമാരുടെ വാദത്തെ നിശിതമായി ഖണ്ഡിക്കുന്ന മറുചോദ്യങ്ങളാണ് വാദത്തിലുടനീളം കോടതി ഉന്നയിച്ചത്. രാജി ആവശ്യപ്പെടാൻ ചാൻസലർക്ക് അധികാരമില്ലെന്ന് എംജി സർവ്വകലാശാല വിസി വാദിച്ചെങ്കിലും അത് ശരിയാണ് പക്ഷെ പുറത്താക്കാൻ അധികാരമുണ്ടെന്ന്് ആയിരുന്നു കോടതിയുടെ മറുപടി. വിസിമാരുടെ നിയമന അധികാരി ചാൻസലറാണ്. എങ്കിൽപിന്നെ എന്തുകൊണ്ട് ചാൻസലർക്ക് നടപടിയെടുത്തുകൂടെന്നും കോടതി ചോദിച്ചു.

Stories you may like

വീട്ടിലെ ഇളയചെക്കൻമാർ ഉണ്ടാവില്ലേ…മാട്രിമോണിയിൽ അങ്ങനെ കൊടുക്കും; മനസ് തുറന്ന് നടി അനുശ്രീ

പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവ്; വിവാഹമോചന കേസുകളിൽ നിർണായകം

വിസിമാർക്ക് മാന്യമായി പുറത്ത് പോകാനുളള അവസരമാണ് ഗവർണർ നൽകിയത്. സാങ്കേതിക സർവ്വകലാശാല വിസിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ബാധകമാണെങ്കിൽ 24 വരെ സമയം അനുവദിച്ചത് ഗവർണറുടെ മഹാമനസ്‌കതയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

തന്റേത് പുനർനിയമനമാണെന്നും ഇത്തരം നിയമനങ്ങളിൽ യുജിസി ചട്ടം ബാധകമല്ലെന്നും കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ വാദിച്ചു. എന്നാൽ 80 വയസ് വരെ പുനർനിയമനം ലഭിക്കുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. അമേരിക്കയിൽ സുപ്രീംകോടതി ജഡ്ജിമാർ വിരമിക്കാറില്ലെന്ന് കണ്ണൂർ സർവ്വകലാശാല വിസിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ ചില ജഡ്ജിമാർ വിരമിക്കാറില്ല മരിച്ചുപൊയ്‌ക്കോളുമെന്നായിരുന്നു കോടതിയുടെ മറുപടി.

മലയാളം സർവ്വകലാശാലയിലെ വിസി നിയമനം മറ്റ് സർവ്വകലാശാലകളിലേത് പോലെയല്ലെന്ന വാദത്തെയും കോടതി പൂർണമായി അംഗീകരിച്ചില്ല. നിങ്ങൾ ഒരു തെറ്റ് ചെയ്താലും മാറ്റാനാകില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.

പെരുമാറ്റദൂഷ്യമോ അധികാര ദുർവ്വിനിയോഗമോ കണ്ടെത്തിയാലേ ചാൻസലർക്ക് ഇത്തരത്തിൽ നടപടിയെടുക്കാനാകൂവെന്ന് ആയിരുന്നു വിസിമാരുടെ വാദം. വിസിമാരുടെ ഭാഗം വിശദീകരിക്കാനായി 10 ദിവസത്തെ സമയം കാരണം കാണിക്കൽ നോട്ടീസിൽ നൽകിയിട്ടുണ്ടെന്ന് ഗവർണറുടെ അഭിഭാഷകൻ വ്യക്തമാക്കി. വിശദീകരണം കേൾക്കാതെ നടപടിയെടുക്കില്ലെന്ന് ഗവർണർ ഉറപ്പ് നൽകി. ഇതിന് ശേഷം ചാൻസലർക്ക് നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

Tags: VC appointmentsKerala GovernorHighcourt Of KeralaArif Muhammed Khan
Share6TweetSendShare

Latest stories from this section

30 വർഷങ്ങൾക്കുശേഷമുള്ള ഈ എഐ കാലത്തും കയ്യും കാലും വെട്ടുന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ തലച്ചോറിലെ സ്വപ്നം ; രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

Discussion about this post

Latest News

വീട്ടിലെ ഇളയചെക്കൻമാർ ഉണ്ടാവില്ലേ…മാട്രിമോണിയിൽ അങ്ങനെ കൊടുക്കും; മനസ് തുറന്ന് നടി അനുശ്രീ

പുരി ജഗന്നാഥന്റെ പ്രസാദത്തെ അപമാനിച്ചു ; രാഹുൽ ഗാന്ധി ഒഡീഷയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ധർമ്മേന്ദ്ര പ്രധാൻ

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

അഞ്ചാം ദിനത്തിന് മുമ്പേ സിറാജിന് കിട്ടിയത് വമ്പൻ പണി, സൂക്ഷില്ലെങ്കിൽ ഇനി…’ സംഭവം ഇങ്ങനെ

പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവ്; വിവാഹമോചന കേസുകളിൽ നിർണായകം

ഇന്ധന നിയന്ത്രണ സ്വിച്ചുകളിലെ പ്രശ്നം ; ബോയിങ് വിമാനങ്ങളിൽ കർശന പരിശോധനയ്ക്ക് ഉത്തരവിട്ട് യുഎഇയും ദക്ഷിണകൊറിയയും

എന്തൊരു അഹങ്കാരമാണ് ആ ഇന്ത്യൻ താരം കാണിച്ചത്, അവനെതിരെ നടപടി എടുക്കണം; ഗുരുതര ആരോപണവുമായി ഡേവിഡ് ലോയ്ഡ്

ഗില്ലും രാഹുലും ജയ്‌സ്വാളും ഒന്നും അല്ല, വിരാട് കോഹ്‌ലിയുടെ തനിപ്പകർപ്പ് ആ താരമാണ്; അവനെ കാണുമ്പോൾ ആരാധകർക്ക് ആവേശം: നാസർ ഹുസൈൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies