ഡല്‍ഹി:മാവോയിസ്റ്റു അക്രമങ്ങളെ നേരിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ പദ്ധതികള്‍ക്ക് രൂപം നല്കുന്നു.മാവോയിയിസ്റ്റ് ഭീഷണി കൂടുതല്‍ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുമായി ഒരുമിച്ച് മുന്നേറാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം നവംബര്‍ 3ന് ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ചത്തീസ്ഗഢ്,ജാര്‍ഖണ്ഡ്.ബീഹാര്‍,ആന്ധ്രാപ്രദേശ്,മഹാരാഷ്ട്ര,ഒഡീഷ,തെലുങ്കാന എന്നാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.
മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമായി നടപ്പിലാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കും.ഇതിനായി സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഫണ്ടുകളുടെ വിനിയോഗത്തെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
Discussion about this post