ന്യൂഡൽഹി: കെയുഡബ്ല്യുജെ യിലെ പോപ്പുലർ ഫ്രണ്ട് ഇടപെടലുകൾ എൻഐ അന്വേഷിക്കും. നിരോധിതസംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ നേതാവ് സിദ്ദിഖ് കാപ്പന് പത്രപ്രവർത്തക യൂണിയനിൽ നിന്ന് പിന്തുണകിട്ടിയിട്ടുണ്ടോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്.
കേസിൽ ‘നിയമസഹായ’ത്തിനു ചിലവഴിച്ച ധനത്തിന്റെ സ്രോതസ്സും എൻഐഎ അന്വേ,ണ പരിധിയിൽ ഉൾപ്പെടും. എൻഐഎ യുടെ ലഖ്‌നൗ ഘടകത്തിനാണ് അന്വേഷണ ചുമതല.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷം സിദ്ദിഖ് കാപ്പനെ പിന്തുണച്ച് കെയുഡബ്ല്യുജെ പ്രതിഷേധം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് അന്വേഷണം എൻഐഎ യൂണിറ്റിന് കൈമാറാൻ ഡൽഹി പോലീസ് തീരുമാനിച്ചത്.
Discussion about this post