ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഇയിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിക്കെതിരെ ജപ്പാന് അട്ടിമറി വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാന്റെ വിജയം. ജർമ്മനിക്ക് വേണ്ടി ലികേ ഗുന്ദോഗനും ജപ്പാന് വേണ്ടി റിറ്റ്സു ദൊവാനും ടകുമാ അസാനോയുമാണ് ഗോളുകൾ നേടിയത്.
കളം നിറഞ്ഞു കളിച്ചത് ജർമ്മനിയാണെങ്കിലും ജയം ജപ്പാനൊപ്പം നിൽക്കുകയായിരുന്നു. മുപ്പത്തിമൂന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയതിന് ശേഷം ജർമ്മനിക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ഒന്നാം പകുതിയിൽ ജർമ്മനി ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിന്റെ ഫലം നിർണ്ണയിച്ച രണ്ട് ജാപ്പനീസ് ഗോളുകളുടെ പിറവി.
എഴുപത്തിയഞ്ചാം മിനിറ്റിൽ റിറ്റ്സു ദോവന്റെ ജപ്പാന്റെ സമനില നേടി. എൺപത്തിയൊന്നാം മിനിറ്റിൽ ടകുമാ അസാനോയുടെ വകയായിരുന്നു ജപ്പാന്റെ വിജയ ഗോൾ.
അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി ജർമ്മനി കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും പ്രതിരോധക്കോട്ട തീർത്ത് ജപ്പാൻ ജയം പിടിച്ചെടുക്കുകയായിരുന്നു.
Discussion about this post