ഫരീദാബാദ്; ഹരിയാനയില്‍ ദളിത് കുടുംബത്തിലെ രണ്ടു കുട്ടികളെ സവര്‍ണ വിഭാഗക്കാര്‍ തീയിട്ട് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. കുട്ടികളുടെ മൃതദേഹവുമായാണ് പ്രതിഷേധം നടത്തുന്നത്. ഉപരോധക്കാരെ പിന്നീട് പോലിസെത്തി ഒഴിപ്പിച്ചു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സിപിഎം നേതാവ് വൃന്ദ കാരാട്ട് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വിഷയത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുത്തിട്ടുണ്ട. ഗുരുതരമായ കൃത്യവിലോപം നടത്തിയതിന് ഏഴ് പോലിസുകാരെ സസ്പെന്‍ഡ് ചെയ്തതിരുന്നു. സംഭവത്തില്‍ കുറ്റക്കാരായ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്നലെയാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.
ഡല്‍ഹിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുളള ഫരീദാബാദിന് സമീപം സുനപ്പേഡ് ഗ്രാമത്തിലെ ജിതേന്ദറിന്റെ കുടുംബത്തിനു നേരെ പുലര്‍ച്ചെ രണ്ടരയോടെ സവര്‍ണ വിഭാഗക്കാര്‍ ആക്രമണം നടത്തുകയായിരുന്നു. ജിതേന്ദറിന്റെ വീടിനുനേരെ പത്തംഗ സംഘം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് രണ്ടുവയസും, പത്തുമാസം പ്രായവുമുളള പിഞ്ചുകുട്ടികള്‍ പൊളളലേറ്റ് മരിച്ചു. ജിതേന്ദറിന്റെ ഭാര്യ ഗുരുതരമായി പൊളളലേറ്റ് ആശുപത്രിയിലുമാണ്.
ഇതിനിടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും, ഗ്രാമം വിട്ടുപോകുവാണെന്നും ജിതേന്ദര്‍ വ്യക്തമാക്കി.
Discussion about this post