അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്പ് എയ്ത് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നടത്തിയ ‘രാവണന്‍’ പരാമര്‍ശത്തിന് മോദിയുടെ മറുപടി. രാമ ഭക്തരുടെ ഭൂമിയില്‍ ഒരാളെ രാവണന്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് മോദി പറഞ്ഞു. ഗുജറാത്തില്‍ വന്‍ ജനാവലിയെ അഭിസംബോധന ചെയ്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗത്തിലാണ് മോദി ഖാര്‍ഗെയുടെയും കോണ്‍ഗ്രസിന്റെയും മോദി വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കിയത്.
മോദിയെ ഏറ്റവും കൂടുതല്‍, വലിയ രീതിയില്‍, മുന വെച്ച് ആരാണ് പരിഹസിക്കുക എന്നതില്‍ കോണഗ്രസില്‍ ഒരു മത്സരം തന്നെ നടക്കുന്നുണ്ടെന്ന് ഗുജറാത്തിലെ കലോളില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. “കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കോണ്‍ഗ്രസ് നേതാവ് മോദി പട്ടിയെ പോലെ മരിക്കുമെന്ന് പറഞ്ഞു, മറ്റൊരാള്‍ ഹിറ്റ്‌ലറിനെ പോലെ മരിക്കുമെന്ന് പറഞ്ഞു. വേറൊരാള്‍ പറഞ്ഞത്, എനിക്ക് അവസരം കിട്ടിയാല്‍ ഞാന്‍ മോദിയെ കൊല്ലുമെന്നാണ്. ഒരാള്‍ പറയുന്നു രാവണനെന്ന്, മറ്റൊരാള്‍ രാക്ഷസനെന്ന്, വേറൊരാള്‍ പാറ്റയെന്ന്. കോണഗ്രസുകാര്‍ മോദിയെ ഓരോ പേരുകള്‍ വിളിക്കുന്നതില്‍ എനിക്ക് അത്ഭുതമില്ല. എനിക്ക് അത്ഭുതം തോന്നുന്നത് അത്തരം പദങ്ങള്‍ ഉപയോഗിക്കുന്നതില്‍ കോണ്‍ഗ്രസിന് ഒരു കുറ്റബോധവും ഇല്ലെന്നുള്ളതിലാണ്. മോദിയെ, ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപമാനിക്കുന്നത് തങ്ങളുടെ അവകാശമായാണ് കോണ്‍ഗ്രസ് കരുതിയിരിക്കുന്നത്.” മോദി പറഞ്ഞു.
കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് കൊണ്ടാണ് ഖാര്‍ഗെ രാവണന്‍ പരാമര്‍ശം നടത്തിയത്. “മോദിജി പ്രധാനമന്ത്രിയാണ്. അദ്ദേഹം തന്റെ ജോലി മറന്നുകൊണ്ട്, കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളിലും എംഎല്‍എ തെരഞ്ഞെടുപ്പുകളിലും എംപി തെരഞ്ഞെടുപ്പുകളിലും എല്ലായിടത്തും എല്ലാ സമയവും തന്നെക്കുറിച്ച് തന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ വേറെ ആരെയും നോക്കണ്ട, മോദിയെ നോക്കി വോട്ട് ചെയ്യൂ എന്ന്്. എത്ര തവണ ഞങ്ങള്‍ നിങ്ങളുടെ മുഖം കാണും. എത്ര രൂപങ്ങള്‍ നിങ്ങള്‍ക്കുണ്ട്. രാവണനെ പോലെ നിങ്ങള്‍ക്ക് 100 തലകളുണ്ടോ” ഇതായിരുന്നു ഖാര്‍ഗെയുടെ മോദിക്കെതിരായ പരാമര്‍ശം.
Discussion about this post