ദോഹ: ഖത്തർ ലോകകപ്പിൽ നിന്നും ലോക രണ്ടാം നമ്പർ ടീമായ ബൽജിയം പുറത്തായി. മൊറോക്കോ കാനഡയെ പരാജയപ്പെടുത്തിയതോടെയാണ് ബൽജിയത്തിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.
ബൽജിയത്തെ ഗോൾ രഹിത സമനിലയിൽ കുരുക്കിയതോടെ, ക്രൊയേഷ്യയും നോക്കൗട്ടിൽ സുരക്ഷിതമായി കടന്നുകൂടി. കാനഡക്കെതിരെ ഹക്കീം സിയാച്ച്, എൽ നാസിരി എന്നിവരാണ് മൊറോക്കോയുടെ ഗോളുകൾ നേടിയത്. നാൽപ്പതാം മിനിറ്റിൽ മൊറോക്കൻ താരം അഗ്വേർഡിന്റെ സെൽഫ് ഗോളാണ് കാനഡക്ക് ആശ്വാസമായത്.
അഞ്ച് പോയിന്റുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ക്രൊയേഷ്യ പ്രീക്വാർട്ടറിൽ കടന്നത്. കാനഡക്കൊപ്പമാണ് ബൽജിയത്തിന്റെ ദയനീയ മടക്കം.
Discussion about this post