അഹമ്മദാബാദ് : ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്ന് റിപ്പബ്ലിക് ടിവി- പിഎംഎആർക്യു എക്സിറ്റ് പോൾ. കോൺഗ്രസ് തകർന്നടിയും. എഎപിക്ക് പ്രതീക്ഷിക്കുന്ന നേട്ടം ഉണ്ടാക്കാൻ സാധിക്കില്ലെന്നും എക്സിറ്റ് പോളിൽ പറയുന്നു.
182 സീറ്റിൽ 128 മുതൽ 148 സീറ്റുകൾ വരെ നേടി ബിജെപി ജയിക്കുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. കോൺഗ്രസിന് 30 മുതൽ 42 സീറ്റുകൾ വരെ ലഭിക്കാം. ആം ആദ്മി പാർട്ടി 2 മുതൽ 10 സീറ്റുകൾ വരെ നേടിയേക്കാമെന്നും എക്സിറ്റ് പോൾ പറയുന്നു.ബിജെപിക്ക് 48.2 ശതമാനം വോട്ടും കോൺഗ്രസിന് 32.6 ശതമാനം വോട്ടും ലഭിക്കും. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് 15.4 ശതമാനം വോട്ടുകൾ ലഭിച്ചേക്കാമെന്നും എക്സിറ്റ് പോൾ വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വ്യക്തമായ മുന്നേറ്റമാണ് ബിജെപി രേഖപ്പെടുത്തുന്നത്. തെക്കൻ ഗുജറാത്തിൽ കോൺഗ്രസ് തകർന്നടിയുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ 99 സീറ്റുകൾ നേടിയ ബിജെപിക്ക് വലിയ നേട്ടമാണ് ഇത്തവണയെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.
Discussion about this post