ബ്രിട്ടൺ; ചാൾസ് രാജാവിനു നേരെ മുട്ടയെറിഞ്ഞ സംഭവത്തിൽ ലൂട്ടണിൽ ഒരാൾ അറസ്റ്റിൽ . ലൂട്ടണിലെ സെന്റ് ജോർജ്ജ് സ്‌ക്വയറിൽ വെച്ചാണ് ഇന്ന് രാവിലെ രാജാവിന് നേരെ മുട്ടയെറിഞ്ഞത്. സംഭവത്തിൽ 20 വയസ്സുകാരനെയാണ് ബെഡ്‌ഫോർഡ്‌ഷയർ പോലീസ് കസ്റ്റഡിയിലെടുത്തത്.
റോയൽ ബ്രിട്ടീഷ് ലെജിയൻ, ദി ഘാന സൊസൈറ്റി, ലൂട്ടൺ ടൗൺ ഫുട്ബോൾ അക്കാദമി എന്നീ പ്രതിനിധികളുമായി രാജാവ് കൂടിക്കാഴ്ച നടത്തി. തുടർന്ന് ബെഡ്‌ഫോർഡ്‌ഷെയറിലെ ഗുരുനാനാക്ക് ഗുരുദ്വാര സന്ദർശിച്ചു. പിന്നീട് ലൂട്ടണിൽ അദ്ദേഹം സന്നദ്ധപ്രവർത്തകരെ അഭിസംബോധന ചെയ്തു.
ജനക്കൂട്ടത്തിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ രാജാവിനെ താൽക്കാലികമായി മാറ്റിനിർത്തിയെങ്കിലും ,അദ്ദേഹം വീണ്ടും പൊതുജനങ്ങളുമായി സമ്പർക്കം തുടർന്നു. കഴിഞ്ഞമാസവും രാജാവിനു നേരെ ഇത്തരത്തിലൊരു സംഭവം നടന്നിരുന്നു. യോർക്കിൽ രാജാവിന് നേരെ മുട്ട എറിഞ്ഞ സംഭവത്തിൽ കഴിഞ്ഞ മാസം ഒരാൾ അറസ്റ്റിലായിരുന്നു .
Discussion about this post