നാസയുടെ ചാന്ദ്രദൗത്യപേടകം ഓറിയോൺ ദൌത്യം പൂർത്തിയാക്കി ഭൂമിയിൽ മടങ്ങിയെത്തി. പസിഫിക് സമുദ്രത്തിലെ സാന്തിയാഗോ തീരത്താണ് ഓറിയോണ്‍ 25.5 ദിവസത്തെ ദൗത്യത്തിന് ശേഷം ലാൻഡ് ചെയ്തത്. പസഫിക് സമുദ്രത്തിൽ പതിച്ച പേടകത്തെ സൈന്യത്തിൻറെ സഹായത്തോടെ തിരിച്ചെടുക്കും.
അൻപത് വർഷത്തെ നീണ്ട് ഇടവേളയ്ക്ക് ശേഷം ചന്ദ്രനിലേക്ക് മനുഷ്യരെ വീണ്ടുമെത്തിക്കാനാണ് നാസ ശ്രമിക്കുന്നത്. ഇതിൻറെ ഭാഗമായാണ് ഓറിയോൺ വിക്ഷേപണവും. വർഷങ്ങളോളം സമയമെടുത്ത് കോടികൾ ചെലവിട്ട് തയാറാക്കിയ പദ്ധതിയാണ് ആർട്ടിമിസും ഓറിയോൺ പേടകവും. ചന്ദ്രന്റെ അടുത്തുവരെ പോയി ചിത്രങ്ങൾ പകർത്തിയ ഓറിയോൺ പേടകം വിലപ്പെട്ട നിരവധി ഡാറ്റയാണ് ഭൂമിയിലേക്ക് എത്തിച്ചത്.
ഈവിജയത്തിന്റെ തുടര്‍ച്ചയായി 2024ല്‍ മനുഷ്യരുമായി പേടകം ചന്ദ്രനെ വലംവയ്ക്കും. ഇതിനു ശേഷമായിരിക്കും മനുഷ്യനെ നാസ ചന്ദ്രനിലേക്ക് അയക്കുക ആർട്ടിമിസ് ഇന്ന് വരെ ലോകത്തിൽ നിർമിച്ച ഏറ്റവും കരുത്തുറ്റ റോക്കറ്റുകളിലൊന്നിലാണ്. ഒട്ടേറെ യാത്രികരെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യങ്ങൾ വഹിച്ചത് സാറ്റേൺ ഫൈവ് എന്ന റോക്കറ്റാണ്.
Discussion about this post