Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

മഞ്ഞൾ ചായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതെങ്ങനെ?

by Brave India Desk
Dec 13, 2022, 05:47 am IST
in Health
Share on Facebook
Tweet
WhatsApp
Telegram

എല്ലാ ആരോഗ്യപാനീയങ്ങൾക്കും അതിൻറേതായ ഗുണങ്ങളുണ്ട്.എന്നാൽ ശരീര ഭാരം കുറയ്ക്കാൻ ഏതെങ്കിലും ചായകളോ പാനീയങ്ങളോ സഹായിക്കുമോ? ശരീരഭാരം കുറയ്ക്കാൻ ഭക്ഷണ നിയന്ത്രണവും വ്യായാമവും തന്നെയാണ് ഏറ്റവും എളുപ്പവഴി. എന്നാൽ ചില ആരോഗ്യപാനീയങ്ങൾ കൃത്യമായ ഭക്ഷണനിയന്ത്രണത്തിനും വ്യായാമത്തിനുമൊപ്പം ഉപയോഗിച്ചാൽ ഫലം കൂടുതൽ നന്നാവുമെന്നാണ് അനുഭവം. ശൈത്യകാലത്ത് നമ്മെ അത്തരത്തിൽ സഹായിയ്ക്കുന്ന ഒരു ഉത്തമ പാനീയമാണ് മഞ്ഞൾ ചായ.

യോഗയും വ്യായാമവും  മുതൽ പലതരം ഭക്ഷണനിയന്ത്രണങ്ങളും പരീക്ഷിച്ച് മടുത്തവരാണ് നമ്മളിൽ പലരും. ശൈത്യകാലത്ത് നാം കൂടുതൽ ഭക്ഷണം കഴിയ്ക്കും. ഒപ്പം ക്രിസ്തുമസ്, പുതുവത്സരം പോലെയുള്ള ആഘോഷ സമയവും. അതുകൊണ്ടുതന്നെ ഈ സമയത്ത് ശരീരഭാരവും എളുപ്പം കൂടും. ഇവിടെയാണ് മഞ്ഞൾ ചായ ഉപകാരപ്പെടുന്നത്. വിദേശ രാജ്യങ്ങളിലൊക്കെ വലിയ കോഫീഷോപ്പുകളിൽ ഇപ്പോൾ ഇഷ്ടപാനീയമാണ് മഞ്ഞൾ ചായ.

Stories you may like

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

എന്താണ് മഞ്ഞൾ ചായ?

തിളപ്പിച്ച പാലിൽ ഒന്നോ രണ്ടോ സ്പൂൺ മഞ്ഞളും ഒരു നുള്ള് കുരുമുളകും ചേർത്താൽ മഞ്ഞൾ ചായയായി. മധുരം ഒഴിവാക്കാനാകാത്തവർക്ക് അൽപ്പം പഞ്ചസാരയോ തേനോ ചേർക്കാം. പാലിനു പകരം ഓട്സ് മിൽക്കോ ബദാം മിൽക്കോ ഉപയോഗിക്കാം. ചൂടോടെ കുടിച്ചാൽ ഏറെ ഉത്തമം.

ശരീരഭാരം കുറയ്ക്കാൻ മഞ്ഞളും കുരുമുളകും എങ്ങനെയാണ് സഹായിക്കുന്നത്? ഇതിൻറെ ഗുണങ്ങളെന്തൊക്കെയാണ് ?

മഞ്ഞളിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന അനേകം പദാർത്ഥങ്ങളുണ്ട്. കുർകുമിനോയ്ഡുകൾ എന്ന് വിളിക്കുന്ന അവ  ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ളതാണ്. ശരീരത്തിലെ വേദനകൾ കുറയ്ക്കാനും രോഗാണുക്കളെ പ്രതിരോധിക്കാനും മഞ്ഞളിന് അത്ഭുതകരമാം വണ്ണം കഴിവുണ്ട്.  ഇത് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുകയും ചെയ്യും.

കുരുമുളകിൽ അടങ്ങിയിട്ടുള്ള പൈപ്പറിൻ ദഹനം എളുപ്പത്തിലാക്കുന്നു. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും കുരുമുളക് സഹായിക്കുന്നു. ശരീരത്തിലേക്ക് പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും കുരുമുളക് സഹായിക്കുന്നു. മഞ്ഞളിലുള്ള കുർകുമിൻ സാധാരണഗതിയിൽ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടില്ല. എന്നാൽ കുരുമുളകിലുള്ള പെപ്പറിൻ എന്ന പദാർത്ഥത്തിൻ്റെ സാന്നിദ്ധ്യത്തിൽ കുർകുമിൻ വളരെ വേഗത്തിൽ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടും.

കൃത്യമായ ഭക്ഷണനിയന്ത്രണം, മിതമായ വ്യായാമം എന്നിവയോടൊപ്പം ദിവസേന ഒരു മഞ്ഞൾ ചായ ശീലമാക്കിയാൽ രോഗപ്രതിരോധ ശേഷി വർദ്ധിയ്ക്കും, ഡയറ്റിൻ്റെ ഭാഗമായുണ്ടാകുന്ന മാലിന്യങ്ങൾ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടും. വ്യായാമത്തിൻ്റെ ക്ഷീണത്തിൽ കുറവുണ്ടാകും.

നമ്മുടെ മുത്തശ്ശിമാർ പണ്ട് ജലദോഷം വരുമ്പോൾ മഞ്ഞളും കുരുമുളകുമിട്ട് പാലുകാച്ചി കൊടുത്തിരുന്നത് ഇന്ന് സ്റ്റാർബക്സിലേയും കോസ്റ്റ കഫേയിലേയും സ്റ്റാർ ഐറ്റമാണ്.

Tags: subherbal teapepper turmeric teaweight loss helbal tea
Share1
Tweet
Send
Share

Latest stories from this section

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

Latest News

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’;  ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’; ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

സഞ്ജുവിന്റെ സ്ഥിരതയും മികച്ച ബാറ്റിംഗും ടീമിലെ സ്ഥാനം സുരക്ഷിതമാക്കിയെന്ന് ആകാശ് ചോപ്ര’; അഫ്ഗാനെതിരായ പരമ്പരയിലെ പ്രകടനത്തെ പ്രശംസിച്ച് മുൻ താരം

സഞ്ജുവിന്റെ സ്ഥിരതയും മികച്ച ബാറ്റിംഗും ടീമിലെ സ്ഥാനം സുരക്ഷിതമാക്കിയെന്ന് ആകാശ് ചോപ്ര’; അഫ്ഗാനെതിരായ പരമ്പരയിലെ പ്രകടനത്തെ പ്രശംസിച്ച് മുൻ താരം

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

ജമ്മു കശ്മീരിൽ ഭീകരവാദ റിക്രൂട്ട്മെന്റിൽ വൻ ഇടിവ്; കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

ജമ്മു കശ്മീരിൽ ഭീകരവാദ റിക്രൂട്ട്മെന്റിൽ വൻ ഇടിവ്; കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ’; ആഭ്യന്തര മൂല്യവർദ്ധനവ് 40 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ട് സർക്കാർ

ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ’; ആഭ്യന്തര മൂല്യവർദ്ധനവ് 40 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ട് സർക്കാർ

പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി ഡൊണാൾഡ് ട്രംപ്’; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിമർശനം

പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി ഡൊണാൾഡ് ട്രംപ്’; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies