ലോകകപ്പ് നേടിയ അര്‍ജന്റീനയ്ക്കും സൂപ്പര്‍താരം മെസിക്കും ആശംസകള്‍ പ്രവഹിക്കുമ്പോള്‍ ഒരു വരിയില്‍ എല്ലാ സ്‌നേഹവും പങ്കിട്ട് ബ്രസീല്‍ സൂപ്പര്‍താരം നെയ്മറും രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ ലയണല്‍ മെസിയുടെ ചിത്രത്തിനൊപ്പമാണ് നെയ്മര്‍ ജൂനിയര്‍ തന്റെ ആശംസ അറിയിച്ചിരിക്കുന്നത്.
അഭിനന്ദനങ്ങള്‍ സഹോദരാ… എന്നര്‍ത്ഥം വരുന്ന സ്പാനിഷ് ഭാഷയിലാണ് നെയ്മര്‍ മെസിക്ക് അഭിനന്ദനം അറിയിച്ചത്. ഗോള്‍ഡണ്‍ ബോള്‍ അവാര്‍ഡിന് അര്‍ഹനായ മെസി, തനിക്ക് ലഭിച്ച ട്രോഫി ഒരു കൈയിലേന്തി മറുകൈയ് കൊണ്ട് ലോകകപ്പില്‍ പുഞ്ചിരിയോടെ തൊടുന്ന ചിത്രമാണ് നെയ്മര്‍ തന്റെ അഭിനന്ദന കുറിപ്പിനൊപ്പം നല്‍കിയിരിക്കുന്നത്. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ആശംസ പങ്കുവെച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലും അതിലുപരി സമ്മര്‍ദ്ധത്തിലുമാക്കിയ കലാശപ്പോരാട്ടം അക്ഷരാര്‍ത്ഥത്തില്‍ ആനന്ദക്കണ്ണീരിനൊപ്പം
എതിരാളികളെ സങ്കടക്കടലാക്കി മാറ്റിയ കാഴ്ചയാണ് ഇന്നലെ കാണാനായത്. ഫ്രാന്‍സിന്റെ പോരാട്ട വീര്യത്തില്‍ അര്‍ജന്റീന ആരാധകര്‍ പോലും ഒരു നിമിഷം മൗനത്തിലായി. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുള്ള ഏതൊരു വ്യക്തിക്കും 2022ലെ ലോകകപ്പ് അവിസ്മരണീയ അനുഭവമായിരിക്കുമെന്ന് ഉറപ്പ്. ഫ്രാന്‍സിന്റെ തോല്‍വി താങ്ങാനാകാതെ ആരാധകര്‍ അവിടങ്ങളില്‍ കലാപത്തിന് തിരി കൊളുത്തിയിരിക്കുമ്പോള്‍, 36 വര്‍ഷങ്ങള്‍ക്കു ശേഷം 35 കാരനായ മെസി തന്റെ അവസാന ലോകകപ്പ് അര്‍ജന്റീനയ്ക്ക് നേടിക്കൊടുത്തതിന്റെ ആവേശത്തിലാണ് അര്‍ജന്റീനയിലെ ജനങ്ങള്‍.
Discussion about this post