കന്നഡ നടന്‍ ദര്‍ശന് നേരെ പ്രതിഷേധം ശക്തമാകുന്നു. ക്രാന്തി എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മോശം പരാമര്‍ശം നടത്തിയ ദര്‍ശന് നേരേ ചെറിപ്പേറും നടന്നു.
ദര്‍ശന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രാന്തി. ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ” ഭാഗ്യദേവത എല്ലായ്‌പ്പോഴും നിങ്ങളുടെ വാതിലില്‍ മുട്ടണമെന്നില്ല. മുട്ടുമ്പോള്‍ അവളെ ബലമായി പിടിച്ച് കിടപ്പു മുറിയിലേക്ക് വലിച്ചിഴയ്ക്കണം. പിന്നീട് വിവസ്ത്രയാക്കണം. അവള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കിയാല്‍ പുറത്തേക്ക് പോകും” എന്നായിരുന്നു നടന്റെ പരാമര്‍ശം. അശ്ലീല പരാമര്‍ശത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെ ചിത്രത്തിന്റെ ഗാനം പുറത്തിറങ്ങുന്ന ചടങ്ങിലാണ് നടന് നേരെ ചെരിപ്പേറുണ്ടായത്. വേദിയിലേക്ക് ഏറിഞ്ഞ ചെരിപ്പ് നടന്റെ തോളില്‍ തട്ടുകയും ചെയ്തു. നടന്റെ പരാമര്‍ശത്തില്‍ കടുത്ത സ്ത്രീ വിരുദ്ധ ആരോപിച്ച് നിരവധിയാളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. അടുത്ത മാസം 26നാണ് ക്രാന്തിയുടെ റിലീസ്.
Discussion about this post