ലക്‌നൗ: 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേതിയിൽ നിന്ന് തന്നെ മത്സരിക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ ആഗ്രഹമെന്ന കോൺഗ്രസ് നേതാവ് അജയ് റായിയുടെ പരാമർശം ഏറ്റെടുത്ത് സ്മൃതി ഇറാനി. ഭയമില്ലെങ്കിൽ, മറ്റൊരു മണ്ഡലത്തിലേക്ക് ഓടില്ലെന്നുണ്ടെങ്കിൽ സ്വാഗതമെന്നായിരുന്നു സ്മൃതിയുടെ മറുപടി. ട്വിറ്ററിലൂടെയാണ് സ്മൃതി ഇറാനിയുടെ വാക്കുകൾ.
രാഹുലിനെ അഭിസംബോധന ചെയ്തായിരുന്നു സ്മൃതിയുടെ ട്വീറ്റ്. 2024 ൽ താങ്കൾ അമേതിയിൽ നിന്ന് മത്സരിക്കുമെന്ന് കോൺഗ്രസിന്റെ ഒരു പ്രാദേശിക നേതാവിൽ നിന്ന് കേട്ടു. തനിക്ക് അത് ഉറപ്പിക്കാമോയെന്ന് ആയിരുന്നു സ്മൃതി ഇറാനിയുടെ ചോദ്യം.
രാഹുലും രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയുമാണ് അമേതിയിൽ വികസനം കൊണ്ടുവന്നതെന്നും ഭെൽ ഉൾപ്പെടെയുളള ഫാക്ടറികൾ ഇവർ അമേതിയിൽ കൊണ്ടുവന്നതായും ഇപ്പോൾ ഇതിൽ പകുതിയിലധികവും അടഞ്ഞുകിടക്കുകയാണെന്നും അജയ് റായ് ആരോപിച്ചിരുന്നു. സ്മൃതി ഇറാനി മണ്ഡലത്തിൽ വന്ന് ‘ലട്‌കേ ഝട്‌കേ’ കാണിച്ച് പോവുകയാണെന്നും അജയ് റായ് പരിഹസിച്ചിരുന്നു.
അജയ് റായിയുടെ പരാമർശം സ്മൃതി ഇറാനിയെ ലൈംഗികമായി ആക്ഷേപിക്കുന്നതാണെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു. കോൺഗ്രസ് രാജ്യത്തെ ആദ്യ വനിതാ ആദിവാസി രാഷ്ട്രപതിയെ പോലും അവഹേളിച്ച പാർട്ടിയാണെന്നും 2019 ൽ രാഹുലിനെ പരാജയപ്പെടുത്തിയതിന്റെ രാഷ്ട്രീയവിരോധം തീർക്കാനാണ് ഇത്തരം പ്രയോഗങ്ങൾ നടത്തുന്നതെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല വിമർശിച്ചിരുന്നു.
2019 ൽ അമേതിയിലും വയനാട്ടിലും രാഹുൽ മത്സരിച്ചിരുന്നു. അമേതിയിൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടെങ്കിലും വയനാട്ടിൽ വിജയിച്ചതോടെയാണ് രാഹുലിന് എംപിയായി തുടരാൻ കഴിഞ്ഞത്.
सुना है @RahulGandhi जी आपने अपने किसी प्रांतीय नेता से अभद्र तरीके से 2024 में अमेठी से लड़ने की घोषणा करवाई है।
तो क्या आपका अमेठी से लड़ना पक्का समझूँ? दूसरी सीट पर तो नहीं भागेंगे? डरेंगे तो नहीं???
PS: You & Mummy ji need to get your mysoginistic goons a new speechwriter.
— Smriti Z Irani (Modi Ka Parivar) (@smritiirani) December 19, 2022
Discussion about this post