തിരുവനന്തപുരം: വൈദ്യുതി തൂണുകള്‍ കണ്ടാല്‍ എഴുതാനും പരസ്യം പതിയ്ക്കാനും ഇനി മുതിരരുത് എന്ന മുന്നറിയിപ്പ് നല്‍കി കെഎസ്ഇബി. പൊതു മുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തി ക്രിമിനല്‍ കേസും പിഴയും ചുമത്താനാണ് പുതിയ നീക്കം.
ആര്‍ക്കും യഥേഷ്ടം പരസ്യം പതിയ്ക്കാനുള്ള ഒരിടമായി കെഎസ്ഇബി തൂണുകള്‍ മാറിയിട്ട് കാലമേറെയായി. ഇതിന് അന്ത്യം കുറിക്കാന്‍ അവര്‍ നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണിപ്പോള്‍. വൈദ്യുതി അപകടങ്ങള്‍ അടക്കമുള്ളവ വേഗത്തില്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനായി തൂണുകളില്‍ മഞ്ഞ നിറത്തിലുള്ള പെയിന്റ് അടിച്ച് നമ്പര്‍ നല്‍കുന്ന പതിവുണ്ട്. ഇത്തരത്തില്‍ നമ്പര്‍ നല്‍കിയ ഭാഗത്താകും പലപ്പോഴും പരസ്യങ്ങള്‍ പതിക്കുക. ഇത് അപകടം ക്ഷണിച്ചു വരുത്തലാണ്. ഈ രീതിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പോലീസിന് പരാതി നല്‍കിയിരിക്കുകയാണ് കെഎസ്ഇബി. കൊടി തോരണങ്ങളും ഫ്‌ളക്‌സുകളും വൈദ്യുതി തൂണുകളില്‍ കെട്ടുന്നതും അറ്റകുറ്റപ്പണിക്ക് എത്തുന്ന ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ പ്രവൃത്തികള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബി നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുന്നത്.
Discussion about this post