ഭുവനേശ്വര്‍: ആശുപത്രിയിലേക്ക് പോകും വഴി രോഗിക്ക് മദ്യം നല്‍കി ആംബുലന്‍സ് ബിവറേജ് ഷോപ്പാക്കി ഡ്രൈവര്‍. ഒഡിഷയില്‍ നിന്നുള്ള ആംബുലന്‍സ് ഡ്രൈവറുടെ മദ്യ സല്‍ക്കാര വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണിപ്പോള്‍.
കാലിന് പരിക്കേറ്റ് ആശുപത്രിയിലേക്ക് പോകുന്ന രോഗിക്ക് വഴിയില്‍ വാഹനം നിര്‍ത്തിയാണ് ആംബുലന്‍സ് ഡ്രൈവര്‍ മദ്യം നല്‍കുന്നത്. ഡ്രൈവര്‍ സ്വയം ഗ്ലാസിലേക്ക് മദ്യം ഒഴിച്ച് കുടിക്കുന്നതും കുടിപ്പിക്കുന്നതും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാനാകും. സ്ട്രക്ചറില്‍ കിടക്കുന്ന രോഗിക്കൊപ്പം ആംബുലന്‍സില്‍ ഒരു സ്ത്രീയേയും കുട്ടിയുമുണ്ട്. ഒഡിഷയിലെ ടിര്‍ടോള്‍ പ്രദേശത്തിന് അടുത്തായുള്ള ഹൈവേയില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് ഇരുവരുടേയും മദ്യ സേവ. കാഴ്ചക്കാരിലൊരാള്‍ എടുത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയതോടെയാണ് സംഭവം പുറത്തായത്. സ്വകാര്യ ആംബുലന്‍സ് ആയതിനാല്‍ നടപടി എടുക്കാനാവില്ലെന്ന് പറഞ്ഞ് ജഗത്സിംഗ്പുര്‍ മെഡിക്കല്‍ ഓഫീസര്‍ തടിയൂരുമ്പോള്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം.
Discussion about this post