ന്യൂയോര്‍ക്ക്: സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന്‍ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. ലോകം എല്ലാം കാണുന്നുണ്ടെന്നും പിന്നിലേക്കുള്ള ചുവടുവെപ്പാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാബൂളിലെ താലിബാന്‍ സുരക്ഷാ സേന സ്ത്രീകളെ സര്‍വകാലശാലയില്‍ പ്രവേശിക്കുന്നത് തടയുകയാണ്. താലിബാന്‍ ഭരണകൂടത്തിന്റെ പുതിയ തീരുമാനപ്രകാരമാണിത് നടപ്പാക്കുന്നത്. ഇതിനെതിരെ ആഗോളതലത്തില്‍ വിമര്‍ശനം ഉയരുമ്പോഴും താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. രണ്ട് പെണ്‍കുട്ടികളുള്ള അച്ഛന്‍ എന്ന നിലയില്‍, വിദ്യാഭ്യാസത്തില്‍ അവരെ വിലക്കുന്നത് ചിന്തിക്കാനാകുന്നില്ല’ എന്ന് റിഷി സുനക് ട്വിറ്ററില്‍ കുറിച്ചു. ”അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനാകും, അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് പിന്നോട്ടുള്ള ചുവടുവെപ്പാണ്. ലോകം എല്ലാം കാണുന്നുണ്ട്, താലിബാനെ അവരുടെ പ്രവൃത്തികളിലൂടെ ഞങ്ങള്‍ വിലയിരുത്തും” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
സ്ത്രീകളുടേയും ന്യൂനപക്ഷങ്ങളുടേയും അവകാശങ്ങളെ മാനിക്കുന്ന തരത്തിലുള്ള മിതത്വ ഭരണം താലിബാന്‍ ആദ്യകാലത്ത് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അധികാരം പിടിച്ചെടുത്ത ശേഷം ഇവയൊന്നും പാലിക്കുന്നില്ലെന്ന് ആഗോളതലത്തില്‍ വ്യാപക ആക്ഷേപം ഉയരുന്നുണ്ട്. ബ്രിട്ടനിലെ വിദേശകാര്യ സെക്രട്ടറിയായ ജെയിംസ് ക്ലെവര്‍ലി താലിബാന്റെ പുതിയ നീക്കത്തെ ‘വെറുപ്പുളവാക്കുന്ന നടപടി’ എന്ന് കുറ്റപ്പെടുത്തിയാണ് ട്വീറ്റ് ചെയ്തത്.
Discussion about this post