റിയാദ് : കടുത്ത നിയമങ്ങളും , നിയന്ത്രണങ്ങളുമുള്ള മുസ്ലീം രാജ്യം എന്ന പേരിലാണ് സൗദി അറേബ്യ ലോകത്തിന് മുന്നിൽ അറിയപ്പെടുന്നത് . എന്നാൽ ഇന്ന് സൗദി അടിമുടി മാറുകയാണ് . സിനിമ തിയേറ്ററുകളും , വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസുമടക്കം സൗദി ഏറെ മാറിക്കഴിഞ്ഞു .
അതിനു പിന്നാലെയാണ് സൗദി ഇത്തവണ ക്രിസ്മസ് ആശംസകൾ നേർന്ന് ലോകത്തിന്റെ സ്നേഹം പിടിച്ചു പറ്റിയിരിക്കുന്നത് . സൗദി അറേബ്യ നിങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേരുന്നു! യാഥാസ്ഥിതിക മുസ്ലീം രാജ്യത്തിന്റെ ഭരണാധികാരികൾ എന്ന നിലയിൽ പലരും അത്ഭുതത്തോടെയാണ് ഇത് കാണുന്നത് .
ഈ വർഷം, തലസ്ഥാനമായ റിയാദിലെ താമസക്കാർക്ക് ഷോപ്പിംഗ് മാളുകളിൽ സീസണൽ പ്രദർശനങ്ങൾ ആസ്വദിക്കാനും ക്രിസ്മസ് ട്രീകൾ വാങ്ങാനും കഴിഞ്ഞു. സൗദി ഔദ്യോഗിക പത്രമാകട്ടെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രത്യേക ഉത്സവ പതിപ്പും ക്രിസ്മസ് ദിനത്തിൽ പ്രസിദ്ധീകരിച്ചു. “സൗദികൾക്ക് മുമ്പെങ്ങുമില്ലാത്തവിധം ക്രിസ്മസ് സ്പിരിറ്റ് അനുഭവപ്പെടുന്നു,” എന്ന തലക്കെട്ടോടെയാണ് അറബ് ന്യൂസ് ക്രിസ്മസ് ദിനത്തിൽ പുറത്തിറങ്ങിയത് .
ഇതാദ്യമായല്ല സൗദി അറേബ്യയിൽ ക്രിസ്മസ് സാധനങ്ങൾ വിൽപ്പനയ്ക്കെത്തുന്നത് . ആഘോഷങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കുറച്ച് വർഷങ്ങളായി സൗദി ക്രമേണ ലഘൂകരിക്കുകയാണ്.എന്നാൽ 2022 സൗദിയിൽ ഒരു ചുവടുമാറ്റം അടയാളപ്പെടുത്തുകയാണ്. റിയാദിലെ ഒരു ഷോപ്പിംഗ് സെന്ററിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് സമ്മാനങ്ങളും നൽകി . വിദേശത്ത് പഠിച്ചവരുൾപ്പെടെയുള്ള ചില സൗദികൾ ഈ മാറ്റത്തെ സ്വാഗതം ചെയ്തിട്ടുണ്ട്












