കാസര്‍കോട്: ആര്‍എസ്എസുകാരുടെ വാദം കേള്‍ക്കുമ്പോള്‍ അവരെല്ലാം സസ്യാഹാരം മാത്രം കഴിക്കുന്നവരാണെന്ന് തോന്നുന്നുവെന്ന് പിണറായി വിജയന് രാജ്യത്ത് പശുവിന്റെ അട്ടിപ്പേര് അവകാശം തങ്ങള്‍ക്കാണെന്ന് ആര്‍എസ്എസും അവര്‍ക്ക് മൗനാനുവാദം നല്‍കുക വഴി കോണ്‍ഗ്രസ് അത് സ്ഥാപിക്കാനും ശ്രമിക്കുകയാണെന്ന് പിണറായി വിജയന്.
മലയാളികള്‍ പട്ടിയുടെ ഇറച്ചി കഴിക്കുന്ന ശീലമുള്ളവരല്ല. എന്നാല്‍ ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പട്ടി ഇറച്ചി വിശിഷ്ട ഭക്ഷണമാണ്. എന്നു കരുതി അവരെയല്ലാം കൊന്നൊടുക്കാന്‍ കഴിയുമോ?
സംഘപരിവാര്‍ സംഘടനകളുടെ നീക്കങ്ങള്‍ തടയാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ശ്രമങ്ങളുണ്ടാകാത്തത് രണ്ടു കൂട്ടരുടെയും ലക്ഷ്യം ഒന്നാണെന്നതിനു തെളിവാണ്. സംസ്ഥാനത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാന്‍ ഉമ്മന്‍ചാണ്ടി ആര്‍എസ്എസ് വെള്ളാപ്പള്ളി ഗൂഢനീക്കം നടക്കുന്നുവെന്നും പിണറായി വിജയന് പറഞ്ഞു.
Discussion about this post