സ്ഫടികം സിനിമയിലെ റെയ്ബാന്‍ ഗ്ലാസും ആടുതോമയുടെ ഡയലോഗും ചിത്രം കണ്ടവരാരും മറക്കില്ല. ഇപ്പോഴിതാ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ് വെച്ച് ചിത്രത്തിലെ ഏവരെയും കോരിത്തരിപ്പിച്ച ഏഴിമല പൂഞ്ചോല.. എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്ന ലാലേട്ടന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.
സ്ഫടികം എന്ന ചിത്രത്തിന്റെ പരിഷ്കരിച്ച പതിപ്പ് ഫെബ്രുവരിയില്‍ പുറത്തിറങ്ങാനിരിക്കെയാണ് ചിത്രത്തിലെ പാട്ട് പാടുന്ന മോഹന്‍ലാലിന്റെ ദൃശ്യം പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ ഭദ്രന് ഒരു പുത്തന്‍ റെയ്ബാന്‍ ഗ്ലാസ് മോഹന്‍ലാലിന് സമ്മാനിക്കുന്ന ചിത്രങ്ങളും അതു വെച്ച് താരം പാട്ടു പാടുന്ന വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിനിമയുടെ ഫോര്‍ കെ പതിപ്പ് ഫെബ്രുവരി 9നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പരിഷ്കരിച്ച പതിപ്പിലും ലാലേട്ടന് തന്നെ ഈ ഗാനം പാടുന്നതായും അതിന്റെ റെക്കോര്‍ഡിംഗിനായി എത്തിയ ദൃശ്യമാണിതെന്നുമാണ് റിപ്പോര്‍ട്ട്.
തൂവെള്ള ഷര്‍ട്ടില്‍ കറുത്ത റെയ്ബാന്‍ ഗ്ലാസുമണിഞ്ഞ് ലാലേട്ടന്റെ ചടുലമായ ഗാനവും താളവും അടങ്ങിയ വീഡിയോ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള താരത്തിന്റെ ലുക്ക് തന്നെ ആരാധകരെ ഹരം പിടിപ്പിച്ചു കഴിഞ്ഞു.
Discussion about this post