ഇസ്ലാമാബാദ് : സിനിമാ നടിമാരെ പാക് സൈന്യം ഹണി ട്രാപ്പിംഗിന് ഉപയോഗിച്ചുവെന്ന് വിരമിച്ച പാകിസ്ഥാൻ സൈനിക ഓഫീസറുടെ വെളിപ്പെടുത്തൽ. മേജർ ആദിൽ രാജയാണ് പാകിസ്ഥാൻ നടി സജൽ അലിയെ സൈന്യം ഹണി ട്രാപ്പിനായി ഉപയോഗിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയത്.
സജലിനെ കൂടാതെ മറ്റ് ചില നടിമാരെയും അദ്ദേഹം പരാമർശിച്ചെങ്കിലും അവരുടെ പേരുകൾ ഉപയോഗിക്കുന്നതിന് പകരം അവരുടെ ഇനീഷ്യലുകളാണ് സൂചിപ്പിച്ചത്. മേജർ ആദിൽ രാജയുടെ ‘സോൾജിയർ സ്പീക്ക്സ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ആരോപണങ്ങൾ ഉന്നയിച്ചത്. ഈ യൂട്യൂബ് ചാനലിന് ഏകദേശം മൂന്നു ലക്ഷം ഫോളോവർമാരുണ്ട്.
രാഷ്ട്രീയക്കാരെ കുടുക്കാൻ ചില പാകിസ്ഥാൻ നടിമാരും മോഡലുകളും ജനറൽ (റിട്ട) ബജ്‌വ, മുൻ ഐഎസ്‌ഐ തലവൻ ഫായിസ് ഹമീദ് എന്നിവർക്കൊപ്പം പ്രവർത്തിക്കുന്നുണ്ടെന്ന് ആദിൽ രാജ അവകാശപ്പെട്ടു. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്. MH, MK, KK, SA എന്നിങ്ങനെയാണ് അദ്ദേഹം പറഞ്ഞ ഇനീഷ്യലുകൾ.
ഇതിനു പിന്നാലെ വീഡിയോയിൽ പരാമർശിച്ച സജൽ അലിയെയും മറ്റ് അഭിനേതാക്കളെയും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പരിഹസിക്കാൻ തുടങ്ങി. ‘ നമ്മുടെ രാജ്യം ധാർമ്മികമായി അധഃപതിച്ചതും വൃത്തികെട്ടതുമായി മാറുന്നത് വളരെ സങ്കടകരമാണ്; സ്വഭാവഹത്യ മനുഷ്യത്വത്തിന്റെയും പാപത്തിന്റെയും ഏറ്റവും മോശമായ രൂപമാണ് ‘ എന്നും സജൽ കുറിച്ചു.
നടി കുബ്രാ ഖാനും ആദിൽ രാജയ്ക്കെതിരെ രംഗത്തെത്തി .ആദിൽ രാജ ആരോപിച്ച കാര്യങ്ങൾക്ക് 3 ദിവസത്തിനുള്ളിൽ തെളിവ് നൽകണമെന്നും , ഇല്ലെങ്കിൽ, പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും കുബ്രാ ഖാൻ പറയുന്നു . മറിച്ചായാൽ , മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും കുബ്രാ ഖാൻ പറയുന്നു.











Discussion about this post