തിരുവനന്തപുരം:ക്രിസ്മസ്- പുതുവത്സര വിപണിയിൽ സപ്ലൈകോയ്ക്ക് 92.83 കോടി രൂപയുടെ വിൽപ്പന. ഡിസംബർ 21 മുതൽ ജനുവരി 2 വരെ സപ്ലൈകോയുടെ മുഴുവൻ ഔട്ട്‌ലെറ്റുകളിലെയും ഫെയറുകളിലെയും വിൽപ്പനയാണിത്.
സപ്ലൈകോയുടെ അഞ്ച് ജില്ലാ ഫെയറുകളിൽ മാത്രമായി 73 ലക്ഷത്തിലധികം രൂപയുടെ വില്പനയാണ് ഉണ്ടായത്. ഏറ്റവും കൂടുതൽ വില്പന നടന്നത് ഡിസംബർ 31നാണ്. 10.84 കോടി രൂപയുടെ വില്പന അന്ന് നടന്നു.
18,50,229 റേഷൻ കാർഡ് ഉടമകളാണ് സബ്‌സിഡി സാധനങ്ങൾ വാങ്ങിയത്. ആലപ്പുഴ, തൃശ്ശൂർ, എറണാകുളം, കോട്ടയം,തിരുവനന്തപുരം ജില്ലകളിലാണ് ജില്ലാ ഫെയറുകൾ ഒരുക്കിയത്.
ക്രിസ്മസ് സമയത്ത് സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും ഹൈപ്പർമാർക്കറ്റുകളും ക്രിസ്മസ് – പുതുവത്സര ഫെയറുകളായി പ്രവർത്തിച്ചിരുന്നു.
ചെറുപയർ, അരി, കടല, പച്ചരി, മല്ലി, മുളക്, പഞ്ചസാര, തുവരപരിപ്പ്, ഉഴുന്ന്, വൻപയർ, ശബരി വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങളാണ് സബ്സിഡി നിരക്കിൽ വിതരണം ചെയ്തത്.
Discussion about this post