Sunday, April 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഐഎസ് ഭീകരർക്ക് കോവിഡ് ദുരിതാശ്വാസ ഫണ്ട് ആയുധം വാങ്ങാനായി കൈമാറ്റം ചെയ്തു; ബാർബർ ഷോപ്പ് ഉടമക്ക് 12 വർഷം ജയിൽ ശിക്ഷ

by Brave India Desk
Jan 6, 2023, 04:26 pm IST
in International
Share on FacebookTweetWhatsAppTelegram

ലണ്ടൻ; ലണ്ടൻ കൌൺസിലിൽ നിന്ന് കോവിഡ് ദുരിതാശ്വാസ തുക വാങ്ങിയെടുത്ത് ഭീകരപ്രർത്തനത്തിന്  കൈമാറ്റം ചെയ്തതിന് ബാർബർ ഷോപ്പ് ഉടമയക്ക് ജയിൽ ശിക്ഷ. ബാർബർ ഷോപ്പ് ഉടമ താരേക് നമൂസിന് (43) ആണ് ലണ്ടൻ കോടതി 12 വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചത്. കിംഗ്സ്റ്റൺ ക്രൗൺ കോടതിയാണ് നമൂസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 18 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് നമൂസിനെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കാണ് താരേക് നമൂക് പണം നൽകിയതെന്നാണ് കണ്ടെത്തൽ. പടിഞ്ഞാറൻ ലണ്ടനിലെ ഹാമർസ്മിത്തിൽ ആണ് നമൂസ് ബോസ് ക്രൂ ബാർബേഴ്‌സ് എന്ന സ്ഥാപനം നടത്തിയിരുന്നത്. പകർച്ചവ്യാധിയുടെ സമയത്ത് ഹാമർസ്മിത്ത്, ഫുൾഹാം കൗൺസിലുകളിൽ നിന്നാണ് കൊറോണ ദുരിതാശ്വാസ ഫണ്ടുകൾ നമൂസിന് ലഭിച്ചത്.

Stories you may like

ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ വെടിവെപ്പ് ; ഹോർമുസിൽ വെച്ച് ആക്രമണം നടത്തിയത് ഇറാൻ നാവികസേന

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ ; യുഎസ് നാവിക ഉപരോധം പിൻവലിക്കാത്തത് പ്രകോപനം ; പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ

ഏകദേശം 11,280 പൗണ്ട് ഭീകരർക്ക് കൈമാറ്റം ചെയ്തതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇസ്ലാമിക് സ്റ്റേറ്റിൻറെ സ്നൈപ്പർ റൈഫിൾ പോരാളിയായ യഹ്യ അഹമ്മദ് ആലിക്ക് ആയുധങ്ങൾ വാങ്ങാനായി 25,000 പൌണ്ട് താൻ അയച്ചുകൊടുത്തതായി നമൂസ് ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നു. ബ്ലൈത്ത് റോഡിലെ ബാർബർ ഷോപ്പിന് മുകളിലുള്ള ഫ്ലാറ്റിലാണ് നമൂസ് താമസിച്ചിരുന്നത്. ഇവിടെ കിടപ്പുമുറിയിലെ ഡ്രോയറിൽ നിന്നും 3,000 പൗണ്ട് പോലീസ് കണ്ടെത്തിയിരുന്നു.

സിറിയയിലെ ദരിദ്രരെയും പാവപ്പെട്ടവരെയും സഹായിക്കാൻ താൻ ഫണ്ട് അയച്ചതായി നമൂസ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പണം തീവ്രവാദത്തിന് ഉപയോഗിക്കുമെന്ന് അറിയില്ലായിരുന്നുവെന്നും നമൂസ് പറഞ്ഞു.2020 നവംബറിനും 2021 മെയ് മാസത്തിനും ഇടയിൽ ആണ് നമൂസ് ഫണ്ട് കൈമാറ്റം ചെയ്തത്. ഇതോടനുബന്ധിച്ച് എട്ട് കേസുകളിൽ  കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

ബോൾ ബെയറിംഗുകൾ ഉപയോഗിച്ച് എങ്ങനെ മികച്ച സ്‌ഫോടകവസ്തു നിർമ്മിക്കാമെന്നും ഒറ്റപ്പെട്ട ആക്രമണം നടത്താൻ കത്തികൾ എങ്ങനെ ഉപയോഗിക്കാമെന്നും വിശദീകരിക്കുന്ന വീഡിയോകളും ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ വിവരങ്ങൾ കൈവശം വച്ചതിനും നമൂസിനെതിരെ കോടതി കുറ്റം ചുമത്തി.

”കോവിഡ് വായ്പ തിരിച്ചെടുക്കാൻ കോടതിക്ക് അർഹതയുണ്ട്, നിങ്ങൾ ആ പണം കറൻസി എക്‌സ്‌ചേഞ്ചിലൂടെ സിറിയയിലെ തീവ്രവാദികൾക്ക് അയച്ചുകൊടുത്തു”. ഇതിലൂടെ തീവ്രവാദ സംഘടനകളോട് ബന്ധമുള്ള വ്യക്തിയാണെന്ന് നിങ്ങൾ തെളിയിച്ചു.   തീവ്ര ഇസ്ലാമിക തത്വങ്ങൾക്കനുസൃതമായി ഒരു ഭരണകൂടം പുനഃസ്ഥാപിക്കാൻ നമൂസ് പദ്ധിതിയിട്ടതായും കോടതി ചൂണ്ടിക്കാട്ടി. ജഡ്ജി ലോഡ്ഡർ കെസിയാണ് ശിക്ഷ വിധിച്ചത്.

താൻ പണം അയച്ചിട്ടില്ലെന്ന് വാദിച്ച് കോടതി നടപടികളെ തടസ്സപ്പെടുത്താനും നമൂസ് ശ്രമിച്ചു.ശിക്ഷാ വിധിയ്ക്ക് ശേഷം സെല്ലിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അദ്ദേഹം കോടതിയിൽ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേരെ തിരിഞ്ഞു “അല്ലാഹു നിങ്ങളെ നശിപ്പിക്കട്ടെ എന്നായിരുന്നു നമൂസിൻറെ ആക്രോശം. നിങ്ങൾ ഒരു കാഫിറാണ് (അവിശ്വാസി) നിങ്ങളുടെ ജീവിതം നരകത്തിൽ അവസാനിക്കുമെന്നും നമൂസ് പറഞ്ഞു.

Tags: covid grants tranfer to isisBarber shop owner convicted London
Share5TweetSendShare

Latest stories from this section

ഭൂമിയുടെ ‘രക്തചംക്രമണം’ നിലയ്ക്കുന്നു; യൂറോപ്പിൽ മഞ്ഞുകാലം വരുന്നു, ലോകം വൻ പ്രളയത്തിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കും!

ഭൂമിയുടെ ‘രക്തചംക്രമണം’ നിലയ്ക്കുന്നു; യൂറോപ്പിൽ മഞ്ഞുകാലം വരുന്നു, ലോകം വൻ പ്രളയത്തിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കും!

പാകിസ്താനെ മുട്ടുകുത്തിച്ച ആ ‘രഹസ്യ ഉപരോധം’; 1971-ലെ യുദ്ധഗതി മാറ്റിയ ഇന്ത്യൻ നാവികസേനയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

പാകിസ്താനെ മുട്ടുകുത്തിച്ച ആ ‘രഹസ്യ ഉപരോധം’; 1971-ലെ യുദ്ധഗതി മാറ്റിയ ഇന്ത്യൻ നാവികസേനയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

വീണ്ടും മലക്കംമറിഞ്ഞ് യുഎസ് ; റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് വീണ്ടും അനുമതി

വീണ്ടും മലക്കംമറിഞ്ഞ് യുഎസ് ; റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് വീണ്ടും അനുമതി

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

Discussion about this post

Latest News

‘തിരുപ്പതി നഗരത്തിൽ ഇല അനങ്ങിയാൽ’; ആത്മീയ നഗരിയായ തിരുപ്പതി ഇനി സാങ്കേതികവിദ്യയുടെ സുരക്ഷാ കോട്ട

‘തിരുപ്പതി നഗരത്തിൽ ഇല അനങ്ങിയാൽ’; ആത്മീയ നഗരിയായ തിരുപ്പതി ഇനി സാങ്കേതികവിദ്യയുടെ സുരക്ഷാ കോട്ട

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

സ്ത്രീശക്തിയുടെ സ്വപ്നങ്ങൾ കശാപ്പ് ചെയ്തു, ഈ അപമാനത്തിന് കാലം സാക്ഷി; ആഞ്ഞടിച്ച് പ്രധാനമന്ത്രി, പ്രസംഗത്തിലെ 10 പ്രമുഖ പരാമർശങ്ങൾ!

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

‘കൊള്ളയടിയിൽ മത്സരം, കുടുംബത്തിനായി ഒരു പാർട്ടി’; ഡിഎംകെയെ തമിഴ്‌നാട് കടലിലെറിയുമെന്ന് പ്രധാനമന്ത്രി

മുത്തലാഖ് നിരോധനത്തെ എതിർത്ത കോൺഗ്രസ് വനിതാ സംവരണത്തെ അനുകൂലിക്കുമെന്ന് കരുതുന്നുണ്ടോ?; പ്രതിപക്ഷത്തെ സ്ത്രീകൾക്ക് വിട്ടുകൊടുത്ത് മോദിയുടെ പ്രസംഗം

മുത്തലാഖ് നിരോധനത്തെ എതിർത്ത കോൺഗ്രസ് വനിതാ സംവരണത്തെ അനുകൂലിക്കുമെന്ന് കരുതുന്നുണ്ടോ?; പ്രതിപക്ഷത്തെ സ്ത്രീകൾക്ക് വിട്ടുകൊടുത്ത് മോദിയുടെ പ്രസംഗം

സ്ത്രീശക്തിയെ അപമാനിച്ചവർക്ക് മാപ്പില്ല; ഈ പാപത്തിൻ്റെ ഫലം പ്രതിപക്ഷത്തിന് ലഭിക്കും :ആഞ്ഞടിച്ച് പ്രധാനമന്ത്രി

തെറ്റുകൾ തിരുത്താനും പാപഭാരം കഴുകിക്കളയാനും കോൺഗ്രസിന് ലഭിച്ച ചരിത്രപരമായ അവസരമായിരുന്നു’; പ്രധാനമന്ത്രി

കളിപ്പാട്ട കാറുകളിൽ ബോംബ് വെച്ച് ആക്രമണത്തിന് പദ്ധതി ; ഡൽഹിയിൽ നിന്നും നാല് ഭീകരർ പിടിയിൽ

കളിപ്പാട്ട കാറുകളിൽ ബോംബ് വെച്ച് ആക്രമണത്തിന് പദ്ധതി ; ഡൽഹിയിൽ നിന്നും നാല് ഭീകരർ പിടിയിൽ

സ്ത്രീശക്തിയെ അപമാനിച്ചവർക്ക് മാപ്പില്ല; ഈ പാപത്തിൻ്റെ ഫലം പ്രതിപക്ഷത്തിന് ലഭിക്കും :ആഞ്ഞടിച്ച് പ്രധാനമന്ത്രി

സ്ത്രീശക്തിയെ അപമാനിച്ചവർക്ക് മാപ്പില്ല; ഈ പാപത്തിൻ്റെ ഫലം പ്രതിപക്ഷത്തിന് ലഭിക്കും :ആഞ്ഞടിച്ച് പ്രധാനമന്ത്രി

Private: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

ഹോർമുസിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ വെടിവെപ്പ്; നടുക്കം രേഖപ്പെടുത്തി ഭാരതം, ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies