കൊച്ചി: ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാള സിനിമാ പ്രക്ഷേകരുടെ ഹൃദയത്തിൽ കസേര വലിച്ചിട്ട് ഇരുന്ന ആളാണ് പ്രണവ് മോഹൻലാൽ. കോടിക്കണക്കിന് വരുന്ന ആരാധകവൃന്ദം അച്ഛൻ മോഹൻ ലാലിന് ഉണ്ടായിട്ടും അതൊന്നും കൂസാതെ സ്വന്തം വഴി വെട്ടിത്തളിച്ച പ്രണവിന് ഇപ്പോൾ ആരാധകർ ഏറെയാണ്.
അച്ഛനെ പോലെ മകനും സകലകലാവല്ലഭനാണെന്ന് തെളിയിക്കുന്ന ഒരു ലൈവ് പെർഫോമൻസ് വീഡിയോ ആണിപ്പോൾ വൈറലാവുന്നത്.ഗിത്താർ വായിച്ച് ഗാനമാലപിക്കുന്നതാണ് വീഡിയോ.
തന്റെ മൊറോക്കോ യാത്രയ്ക്കിടെ ഒരു വേദിയിൽ ലൂയിസ് ആംസ്‌ട്രോങ്ങിന്റെ സെന്റ് ജെയിംസ് ഇൻഫേമറി ബ്ലൂസ് എന്ന ഗാനമാണ് പ്രണവ് ആലപിക്കുന്നത്. താരത്തിന്റെ ആലാപനത്തിൽ അലിഞ്ഞ് കൗതുകത്തോടെ കേട്ടിരിക്കുന്ന കാണികളും വീഡിയോയിലുണ്ട്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. സിനിമാരംഗത്തുള്ള പ്രമുഖരും അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post