കോഴിക്കോട്: കലോത്സവ വേദിയിൽ ചുക്ക് കാപ്പിയൊരുക്കി കേരളപോലീസ്. സൗജന്യമായിട്ടാണ് നല്ല ചൂടോടെ വേദിയിലെത്തുന്നവർക്ക് പോലീസുകാർ ചുക്ക് കാപ്പി വിളമ്പുന്നത്. ദിവസവും കുറഞ്ഞത് 4,500 ഗ്ലാസ് ചുക്കുകാപ്പിയാണ് വിളമ്പുന്നത്.
ഓരോ ദിവസവും, പോലീസ് ഉദ്യോഗസ്ഥർ അവരുടെ വീടുകളിൽ നിന്നുള്ള ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച കാപ്പിയാണ് വേദിയിലെത്തുന്നവരുടെ മനസ് നിറയ്ക്കുന്നത്. മത്സരം കൊഴുത്തതോടെ ചുക്ക് കാപ്പി തേടിയെത്തുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
15 ഓർഗാനിക് ചേരുവകൾ ഉപയോഗിച്ചാണ്കാപ്പി തയ്യാറാക്കുന്നത്. കാപ്പിപ്പൊടിയും ശർക്കരയും മാത്രമാണ് പുറത്തുനിന്ന് വാങ്ങുന്നതെന്ന് കേരള പൊലീസ് അസോസിയേഷൻ ഭാരവാഹിയായ വി.പി.പവിത്രൻ വ്യക്തമാക്കി. ഇതിനുള്ള ചെലവ് കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും തുല്യമായി പങ്കിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പെഷ്യൽ കോഫി കൗണ്ടറിൽ പ്രതിദിനം 15 പോലീസുകാരാണ് ജോലി ചെയ്യുന്നത്
Discussion about this post