കോട്ടയം – ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽ പെട്ട് 14 പേർക്ക് പരിക്ക്. രാമപുരം മാനത്തൂരിലാണ് സംഭവം. അഞ്ച് പേരുടെ നില ഗുരുതരമാണ്.
പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. തൊടുപുഴ-പാലാ റോഡിലൂടെ വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്ന് വന്ന ഭക്തരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. റോഡരികിലെ മതിലിൽ ഇടിച്ചാണ് അപകടം. ഡ്രൈവർ ഉറങ്ങി പോയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post