ബംഗളൂരു: കർണാടകയിൽ സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത് നാട്ടുകാർ. 20 കാരനായ ഹഫീദിനെയാണ് പെൺകുട്ടിയുടെ പിതാവും നാട്ടുകാരും ചേർന്ന് മർദ്ദിച്ചത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തു.
17 കാരിയായ പെൺകുട്ടിയെയായിരുന്നു ഹഫീദ് പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. തുടർന്ന് ഇയാൾ പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. പ്രലോഭനത്തിൽ വീണ പെൺകുട്ടി പ്രണയാഭ്യർത്ഥന അംഗീകരിച്ചു.
ഇതിനിടെ കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാനായി ഹഫീദ് സുബ്രഹ്‌മണ്യയിലെ ബസ് സ്റ്റാന്റ് പരിസരത്ത് എത്തി. വീട്ടിൽ നിന്നും കള്ളം പറഞ്ഞ് പെൺകുട്ടിയും ഇയാളെ കാണാനായി ഇറങ്ങി. ബസ് സ്റ്റാന്റ് പരിസരത്ത് സംസാരിക്കുന്നതിനിടെ ഹഫീദ് പെൺകുട്ടിയെ സ്പർശിക്കുകയും മറ്റും ചെയ്തു. ഇത് കണ്ടതോടെ നാട്ടുകാർ പെൺകുട്ടിയുടെ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പിതാവും നാട്ടുകാരും ചേർന്ന് ഹഫീദിനെ പിടിച്ചുകൊണ്ടുപോയി മർദ്ദിച്ചു. ഇതിന് ശേഷം പോലീസിന് കൈമാറുകയായിരുന്നു.
സംഭവത്തിൽ യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസ് എടുത്തു. ഇതിന് പുറമേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (ബി), 506 എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം മതംമാറ്റുകയായിരുന്നു ഹഫീദിന്റെ ലക്ഷ്യമെന്ന് നാട്ടുകാർ പറഞ്ഞു.
Discussion about this post