തിരുവനന്തപുരം: കടന്ന് പോയത് രാജ്യത്തെ തന്നെ ഏറ്റവും തണുപ്പ് കുറഞ്ഞ ഡിസംബർ മാസമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ദക്ഷിണേന്ത്യയിൽ ഉൾപ്പെടെ ഏറ്റവും തണുപ്പ് കുറഞ്ഞ ഡിസംബറായിരുന്നു 2022ലേത്. 122 വർഷത്തിനിടയിൽ താപവർധന അനുഭവപ്പെടുന്ന അഞ്ചാമത്തെ വർഷമാണിതെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു. 2011, 2012, 2015, 2016 എന്നീ വർഷങ്ങളിലാണ് നേരത്തെ ഉയർന്ന താപനില അനുഭവപ്പെട്ടത്. 30 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ഈ വർഷങ്ങളിലെ താപനില രേഖപ്പെടുത്തിയത്. 2022 ഡിസംബറിൽ 30.47 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്.
ഇതിൽ 2015ൽ 31.3 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഇക്കുറി 30 ഡിഗ്രിക്ക് മുകളിൽ കടന്നതോടെ കഴിഞ്ഞ ഡിസംബർ, ഈ പരമ്പരയിലെ ചൂടേറിയ അഞ്ചാമത്തെ വർഷമായി മാറി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ചൂട് പൊതുവെ കൂടുതൽ അനുഭവപ്പെട്ടത്. കേരളം, തമിഴ്‌നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ താപനില 30.47 ആയി ഉയർന്നു. മുൻ വർഷം ഇത് 29.79 ആയിരുന്നു. രാത്രിയിലെ താപനിലയിലും വലിയ വ്യത്യാസമുണ്ട്. ഇക്കുറി ഡിസംബർ മാസത്തിൽ 22.97 ആയിരുന്നു താപനില. മുൻ വർഷമാകട്ടെ ഇത് 20.97 ആയിരുന്നു.
122 വർഷത്തിനിടയിലെ ശരാശരി തണുപ്പ് കുറഞ്ഞ മൂന്നാമത്തെ വർഷമെന്ന റെക്കോർഡും 2022ലെ ഡിസംബർ സ്വന്തമാക്കി. 2015ലും 2016ലും യഥാക്രമം 22.66, 22.58 എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. രാജ്യത്ത് ഡിസംബറിലെ ശരാശരി താപനിലയിലും വർദ്ധന ഉണ്ടായിട്ടുണ്ട്. 26.53 ആയിരുന്നത് 27.32 ആയിട്ടാണ് ഉയർന്നിരിക്കുന്നത്.
Discussion about this post