തിരുവനന്തപുരം ; ആദ്യമായി വിവാദം കേട്ടതിനാലാണ് അദ്ദേഹത്തിന് ഇത്രയും വിഷമമുണ്ടായതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ കലോത്സവങ്ങളിലെ ഭക്ഷണവിവാദവുമായി ബന്ധപ്പെട്ട് പഴയിടത്തിൻറെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഇനി പാചകം ചെയ്യാനില്ലെന്നാണ് വിവാദത്തിന് പിന്നാലെ പഴയിടം മോഹനന്‍ നമ്പൂതിരി വ്യക്തമാക്കിയത്. ഇതുവരെയില്ലാത്ത ഭയം തനിക്ക് കലോത്സവത്തിൻറെ അടുക്കളയില്‍ തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിലും ജാതി തിരിച്ചുള്ള വിവാദങ്ങള്‍ വേദനയുണ്ടാക്കിയതായും പഴയിടം പറഞ്ഞു.
അതേസമയം, വിവാദത്തിന്റെ ആവശ്യമില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.ആദ്യമായി വിവാദം കേട്ടതിനാലാണ് അദ്ദേഹത്തിന് ഇത്രയും വിഷമമുണ്ടായതെന്നും വിദ്യാഭ്യാസമന്ത്രി പ്രതികരിച്ചു. പരാതികളില്ലാതെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചയാളാണ് പഴയിടം. ഭക്ഷണം നല്‍കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പഴയിടമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി .നോൺവെജ് ഭക്ഷണം അടുത്ത കലോത്സവത്തിന് ഉൾപ്പെടുത്തുമെന്നാണ് വിവാദത്തിൻറെ തുടക്കത്തിലും കലോത്സവത്തിൻറെ സമാപനത്തിലും വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.
Discussion about this post