അമ്മയുടെ സ്നേഹവും വാത്സല്യവും നൽകാൻ ഒരമ്മയ്ക്ക് മാത്രമേ സാധിക്കൂ എന്നാണ് പറയപ്പെടുന്നത്. എന്നാൽ അമ്മയുടെ സ്നേഹം അമ്മയ്ക്ക് മാത്രമല്ല, അച്ഛനും നൽകാനാകും എന്ന് തെളിയിക്കുകയാണ് ഇക്വഡോറിലെ ഒരു പിതാവ്. വേർപിരിഞ്ഞുപോയ ഭാര്യയിൽ നിന്ന് കുട്ടികളെ തിരിച്ചുകിട്ടാൻ വേണ്ടി അദ്ദേഹം ലിംഗമാറ്റം നടത്തി സ്ത്രീയായി. സാലിനാസ് റാമോസ് എന്നയാളാണ് തന്റെ രണ്ട് പെൺമക്കൾക്ക് വേണ്ടി ലിംഗമാറ്റം നടത്തിയത്.
ഇക്വഡോറിൽ നിയമപരമായി ലിംഗമാറ്റം നടത്താൻ ഒരു പൗരന് അവകാശമുണ്ട്. 2015 ലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റാമോസ് ലിംഗമാറ്റം നടത്തിയത്.
ഭാര്യ വേർപിരിഞ്ഞതോടെയാണ് രണ്ട് കുട്ടികളുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് റാമോസ് നിയമപോരാട്ടം നടത്താൻ ആരംഭിച്ചത്. അമ്മയോടൊപ്പം തന്റെ മക്കൾ മോശപ്പെട്ട സാഹചര്യത്തിൽ കഴിയേണ്ടി വരുമെന്നോർത്ത് മക്കളെ തനിക്ക് വിട്ടുനൽകണമെന്ന് ഇയാൾ അപേക്ഷിക്കുകയായിരുന്നു.
എന്നാൽ കുട്ടികളുടെ അമ്മമാരോടൊപ്പം മാത്രമേ വിട്ടയയ്ക്കാൻ സാധിക്കൂ എന്ന് കോടതി വ്യക്തമാക്കിയതോടെയാണ് ഇയാൾ ലിംഗമാറ്റം നടത്തി സ്ത്രീയായി മാറിയത്. സ്ത്രീ ആയതോടെ ഇനി കുട്ടികളുടെ അവകാശം തനിക്ക് ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് റാമോസ്.











Discussion about this post