ധാക്ക: വിമാനത്തിനുള്ളില്‍ ഷര്‍ട്ട് ഊരിയെറിഞ്ഞ് പരാക്രമവുമായി യുവാവ്. ബംഗ്ലാദേശിന്റെ ദേശീയ വിമാന കമ്പനിയായ ബിമാന്‍ ബംഗ്ലാദേശിന്റെ ബോയിങ് 777 വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്വന്തം വസ്ത്രം ഊരിയെറിഞ്ഞ് സീറ്റിലിരിക്കുന്ന യാത്രക്കാരനെ യുവാവ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇത് എന്നാണെന്നോ, എവിടേക്കുള്ള യാത്രയിലാണ് സംഭവിച്ചത് തുടങ്ങിയ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
ഷര്‍ട്ട് ഇല്ലാതെ നില്‍ക്കുന്ന യുവാവ് മറ്റൊരു യാത്രക്കാരനെ കയ്യേറ്റം ചെയ്യുന്നതായി വീഡിയോയില്‍ വ്യക്തമാണ്. അക്രമി സീറ്റിലിരിക്കുന്ന യാത്രക്കാരന്റെ കോളറില്‍ കയറിപ്പിടിക്കുകയും അടിക്കുകയും ചെയ്യുന്നുണ്ട്. ഇടയ്ക്ക് ഈ യുവാവ് കരയുന്നുമുണ്ട്. ഇരിക്കുന്ന യാത്രക്കാരന്റെ മുഖം വ്യക്തമല്ല. ഇയാള്‍ യുവാവിനെ തിരിച്ചടിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിനിടെ മറ്റ് യാത്രക്കാരെത്തി അക്രമിയെ പിടിച്ചു മാറ്റാനും ശ്രമിക്കുന്നുണ്ട്. അക്രമി മാനസിക അസ്വസ്ഥതയുള്ള ആളാണോ എന്ന സംശയവും പലരും പങ്കു വയ്ക്കുന്നുണ്ട്.
https://twitter.com/Bitanko_Biswas/status/1611670993222897666
വിമാനത്തിനുള്ളില്‍ യാത്രക്കാരുടെ ഇത്തരം പെരുമാറ്റം സംബന്ധിച്ച് പുറത്ത് വരുന്ന വാര്‍ത്തകളില്‍ നിരവധി പേരാണ് ആശങ്ക അറിയിക്കുന്നത്. എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ വച്ച് സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിന്നും പാട്‌നയിലേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ വച്ച് മദ്യപിച്ച് യാത്ര ചെയ്ത രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post