ന്യൂഡൽഹി: ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം വീണ്ടും ഇന്ത്യയിലെത്തിച്ച് ആർആർആർ. ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. രാജമൗലി ചിത്രത്തിൽ കീരവാണി സംവിധാനം നിർവഹിച്ച നാട്ടു നാട്ടു എന്ന പാട്ടിനാണ് പുരസ്‌കാരം. കടുത്ത മത്സരത്തിനൊടുവിലാണ് ചിത്രത്തിന് പുരസ്‌കാരം ലഭിച്ചത്. റിഹാന, ലേഡിഗാഗ , ടെയ്‌ലർ സ്വിഫ്റ്റ് എന്നിവർക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്.
14 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലേക്ക് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം വീണ്ടും എത്തുന്നത്. 2009ൽ സ്ലം ഡോഗ് മില്ല്യണയർ എന്ന സിനിമയിലൂടെ എ.ആർ.റഹ്മാനാണ് മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ഇതിന് മുൻപ് നേടിയത്. സ്ലം ഡോഗ് മില്ല്യണയർ ഇംഗ്ലീഷ് പശ്ചാത്തലത്തിലെടുത്ത ഇംഗ്ലീഷ് ചിത്രമായിരുന്നു. എന്നാൽ പൂർണമായും പ്രാദേശിക ഭാഷയിലുള്ള ഒരു തെന്നിന്ത്യൻ സിനിമയായിരുന്നു ആർആർആർ. കീരവാണിയുടെ വർഷങ്ങൾ നീണ്ട സംഗീത സപര്യക്കുള്ള ആദരം കൂടിയായാണ് ഈ നേട്ടം വിലയിരുത്തുന്നത്.
എം.എം.കീരവാണിയും മകന്‍ കാലഭൈരവയും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാരങ്ങളിലേക്കും ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനം നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. 20 ട്യൂണുകളിൽ നിന്ന് ആർആർആർ അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോൾ കേൾക്കുന്ന നാട്ടു നാട്ടു പാട്ടിലേക്ക് എത്തിയത്.
ചന്ദ്രബോസാണ് പാട്ടിന്റെ രചന.










