കാഞ്ഞങ്ങാട്: കഞ്ചാവ് കേസിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന ഒരു കിലോ 140 ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും പിടികൂടി. കാസർകോട് കുണ്ടുംകുഴിയിൽ വച്ച് ബേഡകം പോലീസാണ് ഇവരെ പിടികൂടിയത്.
എസ് എഫ് ഐ മുൻ ബേഡകം ഏരിയാ സെക്രട്ടറിയും കുണ്ടംകുഴി സ്വദേശിയുമായ കുമ്പാറത്തോട്ടെ എ ജി ജിതിൻ ബീംബുങ്കാലിലെ കെ മിഥുൻ, എന്നിവരെയാണ് ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്കെതിരെ കുണ്ടംകുഴി യിൽ കഴിഞ്ഞ മാസം സംഘടിപ്പിച്ച പരിപാടിയിൽ ജിതിൻ സജീവമായിരുന്നു.
ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കടത്തികൊണ്ട് വന്നു ബേഡകത്തും പരിസരത്തും വിൽപ്പന നടത്തുന്ന സംഘമാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post