കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരായ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ വെട്ടിലായി രോഗികൾ. ആശുപത്രികളിൽ പോലും സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കാത്തതിനാൽ സ്ത്രീരോഗികളെ ചികിത്സിക്കാൻ ആരുമില്ലാത്ത അവസ്ഥയായി മാറി. പുരുഷ ഡോക്ടർമാർക്ക് സ്ത്രീകളെ ചികിത്സിക്കാനാവില്ലെന്ന് കർശന നിർദ്ദേശമുണ്ട്.പബ്ലിക് അഫയേഴ്‌സ് ആൻഡ് ഹിയറിങ് ഓഫ് താലിബാൻ കംപ്ലയിന്റ്‌സ് ഡയറക്ടറേറ്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് ഇത് നിലനിൽക്കുമ്പോൾ വനിതാ ഡോക്ടർമാരുടെ അഭാവത്തിൽ തങ്ങളെവിടെ പോകുമെന്നാണ് സ്ത്രീകൾ ചോദിക്കുന്നത്.
‘ഞങ്ങളെ പിന്തുണയ്ക്കണമെന്ന് എനിക്ക് ലോകത്തോട് പറയാൻ ആഗ്രഹമുണ്ട്. ഈ ദുരിതത്തിൽ നിന്ന് കരകയറാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് താലിബാൻ വിലക്കിനെ തുടർന്ന് ജോലി പോയ അഫ്ഗാനാൻ വനിതാ ഡോക്ടർ സന പറയുന്നു.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ഇനി രോഗികളാകാൻ കഴിയില്ല.’സ്ത്രീകൾക്ക് ഇപ്പോൾ അസുഖമുണ്ടെങ്കിൽ, അവർക്ക് ഇനി പുരുഷ ഡോക്ടർമാരെ കാണാൻ കഴിയില്ല. ഡോക്ടർമാരുടെ മേൽനോട്ടത്തിന്റെ അഭാവം മൂലം സ്ത്രീകൾ മരിച്ചുവീഴുമെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു.
സേവനമേഖലയിലെങ്കിലും വനിതകളെ ജോലി ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ സംഗതികൾ കൂടുതൽ വഷളാവും. പുരുഷ ഡോക്ടർമാരെ സ്ത്രീകളെ ചികിത്സിക്കാൻ അനുവദിക്കുകയോ വനിതാ ഡോക്ടർമാർക്കുള്ള വിലക്ക് മാറ്റുകയോ ചെയ്യണമെന്ന് രോഗികൾ പറയുന്നു.
അവർ ഞങ്ങളിൽ നിന്ന് എല്ലാം എടുത്തുകളഞ്ഞു. ഞങ്ങളുടെ സ്വാതന്ത്ര്യവും സന്തോഷവുമെന്ന് സർവകലാശാലയിൽ നിന്ന് പുറത്താക്കപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി പറഞ്ഞു.
Discussion about this post