ബംഗ്ലാദേശ്: ഹിന്ദുമതഗ്രന്ഥങ്ങളെ അപമാനിച്ച് ബംഗ്ലാദേശ് ഗോണോ ഒധിക്കാർ പരിഷത്ത് നേതാവ് താരിഖ് റഹ്മാൻ. ഹിന്ദുമതഗ്രന്ഥങ്ങളൊന്നും തന്നെ ധർമ്മം പഠിപ്പിക്കുന്നില്ലെന്നും ധാർമ്മികമായ ഒന്നും അതിനകത്ത് ഇല്ലെന്നും അശ്ലീലതയാണ് മുഴുവനെന്നുമാണ് ജമാഅത്തെ ഇസ്ലാമിയുടെ ശക്തമായ പിന്തുണയുള്ള താരിഖ് റഹ്മാന്റെ പരാമർശം.
2021ൽ ദുർഗാപൂജയ്ക്കിടെ രാജ്യത്തുടനീളം മതമൗലികവാദ ശക്തികൾ നടത്തിയ ഭീകരമായ ആക്രമണങ്ങളുടെ സമയത്ത്, താരിഖ് റഹ്മാന് നേതൃത്വം വഹിക്കുന്ന നൂറുൽ ഹഖ് നൂർ ഹിന്ദുക്കൾക്ക് നേരെ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു.
ഹിന്ദുമതഗ്രന്ഥങ്ങളെ അപമാനിച്ച താരിഖ് റഹ്മാനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഹിന്ദുസമൂഹം രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post