ഇസ്ലാമാബാദ്: ഓരോ മനുഷ്യന്റെ പ്രണയകഥയും വ്യത്യസ്തമാണെന്ന് പറയാറില്ലേ. നവദമ്പതിമാരായ ആയിഷയുടെയും ജിസെന്റെയും പ്രണയകഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാവിഷയം.
പാകിസ്താനിലെ കോടീശ്വര കുടുംബത്തിലെ അംഗമാണ് ആയിഷ. ഒട്ടേറെ ബിസിനസുകാരുടെയും മറ്റ് പണക്കാരുടെയും വിവാഹ ആലോചന വന്നിട്ടും വിവാഹം കഴിക്കാതിരുന്ന ആയിഷ ഇപ്പോൾ ജിസെൻ എന്നയാളെ വിവാഹം കഴിച്ചിരിക്കുകയാണ്. ഇവർ പ്രണയത്തിലായ കഥയാണ് ഇപ്പോൾ വൈറലാവുന്നത്.
ഒരിക്കൽ ഒരു യാത്രയ്ക്കിടെ ആയിഷയയുടെ കാറിന്റെ ടയർ പഞ്ചറായി. ആ സമയം ടയർ ടെക്‌നീഷ്യനായ ജിസെൻ ആയിഷയെ സഹായിച്ചു. എങ്ങനെയാണ് ടയർ പഞ്ചറാകുന്നതെന്നും എങ്ങനെ അത് പരിഹരിക്കാമെന്നും അയാൾ യാതൊരു മടിയും കൂടാതെ അവളെ പഠിപ്പിച്ചു. ഇതിൽ ആകൃഷ്ടയായ ആയിഷ, പിന്നീട് ഒരുപാട് തവണ ടയർ മനപ്പൂർവ്വം പഞ്ചറാക്കി ജിസെന്റെ സമീപമെത്തുകയും പതുക്കെ അടുക്കുകയുമായിരുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.











Discussion about this post