മുംബൈ: നികുതി കുടിശ്ശികയായ 1.2 കോടി രൂപ അടയ്ക്കാൻ കഴിയില്ലെന്ന് കാട്ടി നടി അനുഷ്ക ശർമ്മ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാരിനും സെയിൽസ് ടാക്സ് വകുപ്പിനുമെതിരെ നടി പരാതി നൽകി.
മഹാരാഷ്ട്ര മൂല്യവർദ്ധിത നികുതി നിയമ പ്രകാരം 2012- 13 വർഷങ്ങളിലെയും 2013-14 വർഷങ്ങളിലെയും നികുതി കുടിശ്ശികയായ 1.2 കോടി രൂപ അടയ്ക്കാൻ 2021ൽ താരത്തോട് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവിനെതിരെയാണ് അവർ കോടതിയെ സമീപിച്ചിരിക്കുന്നത്.
അനുഷ്കയുടെ പരാതി സ്വീകരിച്ച കോടതി, മഹാരാഷ്ട്ര സർക്കാരിനും നികുതി വിഭാഗത്തിനും നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ നോട്ടീസിന് മറുപടി നൽകാനും കോടതി ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി 6ന് വീണ്ടും പരിഗണിക്കും.
Discussion about this post