Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ത്യയെ വാക്കുകളാൽ നിർവചിക്കാൻ സാധിക്കില്ല, അത് അനുഭവിച്ചറിയണം; ലോക ടൂറിസം ഭൂപടത്തിൽ ഇന്ത്യ പുതിയൊരു സ്ഥാനം നേടി; ഗംഗാവിലാസ് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

1000 കോടി രൂപയിലധികം വരുന്ന ഉൾനാടൻ ജലഗതാഗത പദ്ധതികൾക്കും തറക്കല്ലിട്ടു. കിഴക്കൻ ഇന്ത്യയിലെ വ്യാപാര-ടൂറിസം മേഖലകളെ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ വര്‍ദ്ധിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

by Brave India Desk
Jan 13, 2023, 12:02 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഇന്ത്യയെ വാക്കുകളാൽ നിർവചിക്കാൻ സാധിക്കില്ലെന്നും, അത് അനുഭവിച്ചറിയണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജലസവാരി നടത്തുന്ന എംവി ഗംഗാ വിലാസ് ക്രൂയിസ് കപ്പൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” ഒരു സുപ്രധാന നിമിഷമാണിത്. ഗംഗാ വിലാസ് ക്രൂയിസിന്റെ ഉദ്ഘാടനത്തോടെ ലോക ടൂറിസം ഭൂപടത്തിൽ ഇന്ത്യയ്ക്ക് പുതിയൊരു സ്ഥാനം ലഭിച്ചിരിക്കുകയാണ്. രാജ്യത്തെ വിനോദസഞ്ചാര രംഗത്തെ ഇത് പ്രോത്സാഹിപ്പിക്കുമെന്ന് മാത്രമല്ല, പുതിയ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ ഭാവനയ്ക്ക് അതീതമായ പലതും ഗംഗാവിലാസിലുണ്ട്. ഇന്ത്യയെ വാക്കുകൾ കൊണ്ട് നിർവചിക്കുക എന്നത് അസാദ്ധ്യമാണ്. അത് ഹൃദയം കൊണ്ട് അനുഭവിക്കാൻ മാത്രമേ സാധിക്കൂ.

ഗംഗ എന്നത് നമ്മളെ സംബന്ധിച്ച് പുണ്യനദി മാത്രമല്ല, മഹത്തായ ചരിത്രത്തിന്റെ കൂടി സാക്ഷിയാണ്. നമാമി ഗംഗ പദ്ധതിയിലൂടെ നാം ഒരു പുതുയുഗത്തിന് തുടക്കം കുറിച്ചു. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജലസവാരി ഒരുക്കുന്ന എംവി ഗംഗാവിലാസ് റിവർ ക്രൂയിസ് യാത്രയുടെ തുടക്കം ഒരു സുപ്രധാന നിമിഷമാണ്. ഇന്ത്യയിൽ ടൂറിസം രംഗത്തെ പുതുയുഗത്തിനാണ് തുടക്കമാകുന്നത്. 1000 കോടി രൂപയിലധികം വരുന്ന ഉൾനാടൻ ജലഗതാഗത പദ്ധതികൾക്കും ഇന്ന് തറക്കല്ലിട്ടു. കിഴക്കൻ ഇന്ത്യയിലെ വ്യാപാര-ടൂറിസം മേഖലകളെ ഇത് ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ വർദ്ധിക്കുകയും ചെയ്യും.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ജലപാതകളിലൂടെയുള്ള സഞ്ചാരം പരിസ്ഥിതിക്ക് ഗുണകരമാണ്. 3200 കിലോമീറ്ററിലധികം ദൂരമാണ് ഗംഗാവിലാസ് സഞ്ചരിക്കുന്നത്. രാജ്യത്തെ സജീവമായ ഉൾനാടൻ ജലപാതകളുടെ വികസനത്തിന് ഉദാഹരണമാണിത്. 24 സംസ്ഥാനങ്ങളിലായി 111 ദേശീയജലപാതകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നു വരികയാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ ഇന്ത്യ അഭൂതപൂർവ്വമായ വളർച്ചയാണ് നേടുന്നത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ ജലപാതകളിലൂടെയുള്ള ചരക്ക് നീക്കം മൂന്നിരട്ടിയായി വർദ്ധിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഗംഗ, ഭാഗീരഥി, ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ തുടങ്ങീ ഇന്ത്യയിലെ 27 നദീതടങ്ങളിലൂടെയാണ് ആഡംബര ബോട്ട് സഞ്ചരിക്കുന്നത്. 3200 കിലോമീറ്റർ ദൂരം 51 ദിവസം കൊണ്ടാണ് പൂർത്തിയാക്കുന്നത്. നദിയിലൂടെ ഒരു ക്രൂയിസ് കപ്പൽ നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ യാത്രയായിരിക്കും ഇത്.

Tags: varanasipm modiMV Ganga Vilas3200 KMworld's longest river cruise
Share14
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies