കണ്ണൂർ; വിദ്യാർത്ഥിനികളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയ അദ്ധ്യാപകൻ അറസ്റ്റിൽ. തളിപ്പറമ്പ് സ്‌കൂൾ അദ്ധ്യാപകനും കൊണ്ടോട്ടി സ്വദേശിയുമായ ഫൈസൽ മേച്ചേരിയാണ് പിടിയിലായത്. ഇയാൾക്കെതിരെ 17 ഓളം പരാതികളാണ് പോലീസിന് ലഭിച്ചത്.
ബി ആർ സി അദ്ധ്യാപികയോടാണ് വിദ്യാർത്ഥിനികൾ ആദ്യം പീഡന വിവരം വെളിപ്പെടുത്തിയത്.കൗൺസിലിംഗിനിടെ പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് അദ്ധ്യാപകർ സംഭവം ചൈൻഡ് ലൈനെ അറിയിക്കുകയും ചൈൽഡ് ലൈൻ മുഖേനെ പോലീസിന് പരാതി കൈമാറുകയായിരുന്നു.
കഴിഞ്ഞ നാല് വർഷമായി ഈ സ്‌കൂളിലെ അദ്ധ്യാപകനായി ജോലി ചെയ്ത് വരികയാണ് ഫൈസൽ. ഇയാൾക്കെതിരെ സമാനമായ പരാതി മുൻപും ഉയർന്നിട്ടുണ്ടെന്നാണ് വിവരം. കൂടുതൽ കുട്ടികൾ ഇന്ന് പരാതി നൽകും. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.












