മുംബൈ: ബോളിവുഡിലെ മുൻനിര നടൻമാരിൽ ഒരാളാണ് സഞ്ജയ് ദത്ത്. 12ാം വയസ്സിൽ ബാലതാരമായി സിനിമാ രംഗത്തേക്ക് എത്തിയ അദ്ദേഹം പിൽക്കാലത്ത് ബോളിവുഡിലെ സൂപ്പർ ഹീറോയായി മാറി. എന്നാൽ മുംബൈ ഭീകരാക്രമണത്തിന് ശേഷം വലിയ പ്രതിസന്ധിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിൽ വന്നുചേർന്നത്. 1993 ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭീകര ബന്ധം സംശയിച്ച് സഞ്ജയ് ദത്തിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ആറ് വർഷത്തെ ജയിൽ വാസം കഴിഞ്ഞ് 2007 ൽ അദ്ദേഹം ജയിൽ മോചിതനായി. ഇതിന് ശേഷം പഴയതുപോലെ സിനിമയിൽ സജീവമാകുന്നതിനിടെയായിരുന്നു മറ്റൊരു പ്രതിസന്ധി അദ്ദേഹത്തെ തേടിയെത്തിയത്.
ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ എപ്പോഴോ കലശലായ നടുവേദന അദ്ദേഹത്തെ ബാധിച്ചു. വേദനസംഹാരികളുടെ സഹായത്താൽ ദിവസങ്ങൾ തള്ളി നീക്കിയ സഞ്ജയ് ദത്തിന് ഒരിക്കൽ ശ്വാസം ഉള്ളിലേക്കെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് സഹായി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. സംഭവ സമയം ഭാര്യയുടെ സഹോദരി മാത്രമാണ് അദ്ദേഹത്തിനൊപ്പം ഉണ്ടായത്. പരിശോധനകൾക്ക് ശേഷം നഴ്‌സ് വന്ന് ആ അപ്രിയ സത്യം വെളിപ്പെടുത്തി. ‘ താങ്കൾക്ക് ശ്വാസകോശത്തിൽ ക്യാൻസറാണ്’.
നഴ്‌സിന്റെ വാക്കുകൾ തന്നിൽ ഞെട്ടൽ ഉണ്ടാക്കിയില്ല. സഹോദരിയോ ഭാര്യയോ അപ്പോൾ തന്റെ ഒപ്പം ഇല്ലായിരുന്നു. തനിച്ചായിരുന്നു. പിന്നീട് വിവര മറിഞ്ഞ് സഹോദരി ആശുപത്രിയിലേക്ക് എത്തി. തനിക്ക് കീമോതെറാപ്പി വേണ്ടെന്നായിരുന്നു സഹോദരിയോട് ആദ്യം പറഞ്ഞത്. ‘മരിക്കുകയാണെങ്കിൽ മരിക്കട്ടെ’, ‘ എങ്കിലും ചികിത്സ വേണ്ട’.
സാധാരണ ഒരാൾ ഇങ്ങനെ കേൾക്കുകയാണെങ്കിൽ തന്റെ കഴിഞ്ഞകാല ജീവിതത്തിലെ നല്ല നിമിഷങ്ങൾ അയാളുടെ മനസിൽ വിങ്ങലായി മിന്നിമറയും. പക്ഷെ തനിക്ക് അങ്ങനെയൊരു തോന്നലുകളും ഉണ്ടായിരുന്നില്ലെന്ന് സഞ്ജയ് ദത്ത് പറയുന്നു. കാരണം തന്റെ കുടുംബത്തിന് ക്യാൻസറിന്റെ പാരമ്പര്യമുണ്ട്. പാൻക്രിയാസിൽ ക്യാൻസർ ബാധിച്ചാണ് അമ്മ മരിച്ചത്. തലച്ചോറിലെ ക്യാൻസർ ബാധയെ തുടർന്ന് ഭാര്യ റിച്ചയും. ഈ അനുഭവങ്ങൾ മുൻപിൽ ഉള്ളതുകൊണ്ടാണ് ചിതിത്സ വേണ്ടെന്ന് പറഞ്ഞത്.
ഭാര്യ മാന്യതയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം ചികിത്സയുമായി മുന്നോട്ട് പോയത്. ഏതാനും മാസങ്ങളിലെ ചികിത്സ കൊണ്ടു തന്നെ അദ്ദേഹം പൂർണ ആരോഗ്യവാനായി. ഇതിന് ശേഷമായിരുന്നു യാഷ് നായകനായ കെജിഎഫ്-2 ൽ സഞ്ജയ് ദത്ത് അഭിനയിച്ചത്.
Discussion about this post