ഷിംല:ഹിമാചൽ പ്രദേശിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
പുലർച്ചെ ധർമ്മശാലയിൽ ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ധർമ്മശാലയുടെ കിഴക്കൻ മേഖലയിലുൾപ്പെടെ പ്രകമ്പനം ഉണ്ടായി. സെക്കന്റുകൾ മാത്രമാണ് പ്രകമ്പനം നീണ്ടുനിന്നത്. എങ്കിലും ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി.
ധർമ്മശാലയിൽ നിന്നും 22 കിലോ മീറ്റർ കിഴക്കുമാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഭൂചലനമുണ്ടായ പ്രദേശങ്ങൾ അധികൃതർ സന്ദർശിക്കും. ഭൂചലനത്തെ തുടർന്ന് പഴക്കമേറിയ കെട്ടിടങ്ങളിൽ വിള്ളൽ ഉണ്ടായെന്നാണ് വിവരം.
Discussion about this post