ശരീര സൗന്ദര്യത്തിലും ആരോഗ്യത്തിലും ഏറെ ശ്രദ്ധിക്കുന്ന താരമാണ് മോഹൻലാൽ. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും അദ്ദേഹം വ്യായാമത്തിനായി സമയം കണ്ടെത്താറുണ്ട്. മിക്കപ്പോഴും അദ്ദേഹത്തിന്റെ വർക്ക് ഔട്ട് വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. ഇത്തരത്തിൽ അദ്ദേഹത്തിന്റെ ഒരു വർക്ക് ഔട്ട് വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
ജിമ്മിൽ വിംഗ്‌സ് റോ ചെയ്യുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മോഹൻലാൽ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. നിമിഷ നേരങ്ങൾ കൊണ്ടുതന്നെ വീഡിയോ ഫാൻസ് പേജുകളിൽ നിറഞ്ഞു.
24 കിലോ തൂക്കം വരുന്ന ഡംബൽ ഉപയോഗിച്ചാണ് അദ്ദേഹം വിംഗ്‌സ് റോ ചെയ്യുന്നത്. അദ്ദേഹത്തിനൊപ്പം പരിശീലകനെയും കാണാം. 20 സെക്കൻഡ് ദൈർഘ്യമാണ് വീഡിയോയ്ക്കുള്ളത്. 24 കിലോ തൂക്കമുള്ള ഡംബൽ ഉപയോഗിച്ച് 10 റെപ്‌സ് അദ്ദേഹം
അനായാസം പൂർത്തിയാക്കുന്നുണ്ട്.
ഒടിയൻ സിനിമയുടെ ചിത്രീകരണത്തിനിടെ മകൻ പ്രണവിനൊപ്പം വ്യായാമം ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോ വൈറൽ ആയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ബാറ്റിൽ റോപ്പ് എക്‌സസൈസ് വീഡിയോയും ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റി. തിരക്കുകൾക്കിടയിലും വ്യായാമത്തിനായി സമയം കണ്ടെത്തുന്ന മോഹൻലാലിന് വലിയ പ്രശംസയാണ് സമൂഹമാദ്ധ്യമങ്ങളിൽ ലഭിക്കുന്നത്.
വീഡിയോ കാണാം












