പാലക്കാട്: ചിന്തൻ ശിബിരത്തിനിടെ മോശമായി പെരുമാറി എന്ന വനിതാ പ്രവർത്തകയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. വിവേക് നായർ എന്ന ശംഭു പാൽക്കുളങ്ങരയെയാണ് കെപിസിസി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്.
പാലക്കാട് നടന്ന യുവ ചിന്തൻ ശിബിർ സംസ്ഥാന ക്യാമ്പിനിടെ വിവേക് നായർ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.വിവേക് മദ്യപിച്ചെത്തി കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടെന്നും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നുമാണ് വനിതാ പ്രവർത്തകയുടെ പരാതി.
പരാതി നേതൃത്വം ഒതുക്കി തീർക്കാൻ ശ്രമിക്കുന്നെന്ന് ആരോപണം നേരത്തെ ഉയർന്നിരുന്നു. അതിനിടയിലാണ് സസ്പെൻഷൻ.
Discussion about this post