ശ്രീനഗർ: പാകിസ്താനുമായി ഇന്ത്യ അടുക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. അല്ലാത്ത പക്ഷം കശ്മീരിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകില്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. പാകിസ്താന്റെ പേര് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നാം നമ്മുടെ അയൽരാജ്യവുമായി രമ്യതയിലെത്തണം. അല്ലെങ്കിൽ നമ്മൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ അവസാനിക്കില്ല. നമ്മൾ ഒന്നിച്ച് നിന്നില്ലെങ്കിൽ ഒരിക്കലും രാജ്യം പുരോഗതി പ്രാപിക്കില്ല. ഇന്ത്യ വ്യത്യസ്തതകൾ നിറഞ്ഞ രാജ്യമാണ്. അതുകൊണ്ടുതന്നെ നാം ഒന്നിച്ച് ചിന്തിക്കേണ്ടതുണ്ട്. മഹാത്മാഗാന്ധിയുടെ ഇന്ത്യയെ നാം തിരികെ കൊണ്ടുവരേണ്ടിയിരിക്കുന്നു. രാജ്യം പുരോഗമിക്കണമെങ്കിൽ വേർതിരിവ് ഇല്ലാതാകണം. നാം ഒന്നാകാതെ രാജ്യം ഒന്നാകില്ല. കശ്മീരിന്റെ പ്രശ്‌നങ്ങൾ അവസാനിക്കില്ല. നാം നമ്മുടെ അയൽ രാജ്യത്തോട് ചർച്ച നടത്താതെ ഭീകരതയ്ക്കും വിരാമമുണ്ടാകില്ലെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.
രാജ്യത്ത് നടക്കുന്ന ചില മാറ്റങ്ങളിൽ വലിയ അതൃപ്തിയാണ് ജമ്മു കശ്മീർ ജനതയ്ക്കുള്ളത്. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ നോക്കു. ഗവർണർമാരും ലഫ്റ്റനന്റ് ഗവർണർമാരും ഭരണഘടന കൊണ്ട് കളിക്കുകയാണ്. ഇതൊന്നും ചിന്തിക്കാൻ പോലും കഴിയില്ലെന്നും ഫാറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു. നേരത്തെയും നമ
Discussion about this post